LiveTV

Live

National

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ ആശുപത്രി വിട്ടു

അതേസമയം ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങൾ കൂടി അദ്ദേഹം അവിടെ തന്നെ ചികിത്സ തുടരണമെന്ന് പ്രതിരോധ മന്ത്രി ശ്രീപഥ് നായിക് അഭിപ്രായപ്പെട്ടു.

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ ആശുപത്രി വിട്ടു

ഗോവയിലെ ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ ഡിസ്ചാര്‍ജ് ചെയ്തു. ഞായറാഴ്ച പുലർച്ചെ പരീക്കറുടെ ആരോഗ്യനില മോശമാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ഐ.സി.യുവിൽ നിന്ന് വിട്ടയക്കുകയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

മുഖ്യമന്ത്രി ഞായറാഴ്ച ഗോവയിൽ എത്തും. കഴിഞ്ഞ മാസമാണ് പരീക്കറിനെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങൾ കൂടി അദ്ദേഹം അവിടെ തന്നെ ചികിത്സ തുടരണമെന്ന് പ്രതിരോധ മന്ത്രി ശ്രീപഥ് നായിക് അഭിപ്രായപ്പെട്ടു.

എയിംസ് ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസം പരീക്കര്‍ മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ക്യാബിനറ്റ് മന്ത്രിമാരും മുതിർന്ന ബി.ജെ.പി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാന ഭരണം താളംതെറ്റിയ നിലയിലാണെന്ന ആരോപണം പ്രതിപക്ഷം നിരവധി തവണ ഉയര്‍ത്തിയിരുന്നു. ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു. പരീക്കര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും മന്ത്രിസഭയില്‍ ചില അഴിച്ചുപണികളുണ്ടാകുമെന്നും കഴിഞ്ഞ മാസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആശുപത്രിയില്‍ തന്നെ പ്രത്യേക മന്ത്രിസഭാ യോഗം നടത്തിയത്.

പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞു വന്നതിന് പിന്നാലെ സെപ്റ്റംബര്‍ 15 മുതല്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഖ്യമന്ത്രി.