LiveTV

Live

National

റഫാല്‍‍: വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം

എന്നാല്‍ ഹരജികളില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാറിനും നോട്ടീസ് അയക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

റഫാല്‍‍: വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം

റഫാല്‍ കരാറിലെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചു. കരാറില്‍ തീരുമാനം എടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇടപാടിലേക്ക് നയിച്ച കാര്യങ്ങളും വ്യക്തമാക്കണം. എന്നാല്‍ ഹരജികളില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാറിനും നോട്ടീസ് അയക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.