LiveTV

Live

National

‘മീ ടൂ വെളിപ്പെടുത്തലുകള്‍ ഗൗരവകരം, സാധ്യമായ എല്ലാ സഹായവും നല്‍കും’: ദേശീയ വനിത കമ്മീഷന്‍

കേന്ദ്ര വിദേശകാര്യ സഹമന്ത്രി അടക്കമുള്ള നിരവധി പ്രമുഖര്‍ക്കെതിരെ ലൈഗിംകാത്രികമ വെളിപ്പെടുത്തലുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍റെ പ്രതികരണം.

‘മീ ടൂ വെളിപ്പെടുത്തലുകള്‍ ഗൗരവകരം, സാധ്യമായ എല്ലാ സഹായവും നല്‍കും’: ദേശീയ വനിത കമ്മീഷന്‍

മീ ടൂ ക്യാമ്പയിനിന്‍റെ ഭാഗമായി പുറത്ത് വന്ന ലൈഗീംകാത്രിക്രമ വെളിപ്പെടുത്തലുകള്‍ ഗൌരവതരമാണെന്ന് ദേശീയ വനിത കമ്മീഷന്‍. ജോലിസ്ഥലത്തെ ലൈംഗീകാതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന സ്ത്രീകള്‍ക്ക് സാധ്യമായ എല്ലാം സഹായവും നല്‍കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചു. അതേസമയം മീ ടൂ ക്യാമ്പയിനെതിരായ ബി.ജെ.പി എം.പിയുടെ വിവാദ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി അടക്കമുള്ള നിരവധി പ്രമുഖര്‍ക്കെതിരെ ലൈഗിംകാത്രികമ വെളിപ്പെടുത്തലുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍റെ പ്രതികരണം. സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ശ്രമങ്ങളെ അപലപിക്കുന്നതായി വ്യക്തമാക്കിയ കമ്മീഷന്‍ ജോലിസ്ഥലത്തെ ലൈംഗീകാതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന സ്ത്രീകള്‍ക്ക് സാധ്യമായ എല്ലാം സഹായവും നല്‍കുമെന്നും അറിയിച്ചു.

എന്നാല്‍ നിയമപരമായി പരാതി നല്‍കാതിരിക്കുന്നവരുണ്ട്. അവരുമായി സംസാരിച്ച് പരാതി നല്‍കാന്‍ ആവശ്യപ്പെടുമെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം മീ ടൂ ക്യാമ്പയിനിലെ വെളിപ്പെടുത്തലുകള്‍ തെറ്റായ രീതിയുടെ തുടക്കമാണെന്ന ബി.ജെ.പി എം.പി ഉദിത് രാജിന്‍റെ പ്രസ്താവനയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്ന നാനാ പടേക്കര്‍ അടക്കമുള്ളവരോട് 10 ദിവസത്തിനകം മറുപടി സമര്‍പ്പിക്കാന്‍ നേരത്തെ മഹാരാഷ്ട്ര വനിത കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങളില്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.