LiveTV

Live

National

യു.പിയില്‍ ട്രയിന്‍ പാളം തെറ്റി 7 മരണം; പാളം തെറ്റിയത് 9 ബോഗികള്‍

ന്യൂ ഫറാക്കാ എക്സപ്രസിന്റെ എഞ്ചിനുള്‍പ്പെടെ 9 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യു.പിയില്‍ ട്രയിന്‍ പാളം തെറ്റി 7 മരണം; പാളം തെറ്റിയത് 9 ബോഗികള്‍

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്സ്പ്രസ് പാളം തെറ്റി 7 മരണം. 21 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം സംബന്ധിച്ച് റെയില്‍ സുരക്ഷ കമ്മീഷന്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വെ ധനസഹായം നല്‍കും.

യു.പിയില്‍ ട്രയിന്‍ പാളം തെറ്റി 7 മരണം; പാളം തെറ്റിയത് 9 ബോഗികള്‍

മാല്‍ഡയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്നു ന്യൂ ഫറാക്ക എക്സ്പ്രസ്. രാവിലെ 6 മണിയോടെ റായ്ബറേലിയിലെ ഹര്‍ചന്ദ് പൂര്‍ സ്റ്റേഷന് ലമീപം എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. എഞ്ചിനും 9 ബോഗികളും പാളം തെറ്റി. വരാണസി , ലഖ്നൌ എന്നിവിടങ്ങളില്‍ നിന്നുള്ള ദുരന്തനിവാരണ സേന സംഘങ്ങള്‍ ഉടന്‍ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ചികിത്സക്കുമാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.