LiveTV

Live

National

നെറ്റ്ഫ്ലിക്സിന് അടിമയായ യുവാവ് ആശുപത്രിയില്‍; ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത് ബംഗളൂരുവില്‍ 

26 വയസ്സുള്ള ബംഗളൂരു സ്വദേശിയെ നിംഹാന്‍സിലെ ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്.

നെറ്റ്ഫ്ലിക്സിന് അടിമയായ യുവാവ് ആശുപത്രിയില്‍; ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത് ബംഗളൂരുവില്‍ 

പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സിന്റെ ഉപയോഗം അമിതമായതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റ്ഫ്ലിക്സ് ഉപയോഗം പരിധിവിട്ടതോടെ മാനസികാരോഗ്യം തകര്‍ന്ന യുവാവിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26 വയസ്സുള്ള ബംഗളൂരു സ്വദേശിയെ നിംഹാന്‍സിലെ ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്.

നെറ്റ്ഫ്ലിക്സ് വീഡിയോകള്‍ കാണാന്‍ പ്രതിദിനം ഏഴ് മണിക്കൂറിലധികം യുവാവ് ചെലവഴിച്ചിരുന്നു. തൊഴില്‍രഹിതനായ യുവാവിന് മേല്‍ തൊഴില്‍ കണ്ടെത്താന്‍ വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയപ്പോഴെല്ലാം ഇയാള്‍ നെറ്റ്ഫ്ലിക്സില്‍ അഭയം തേടി. ജീവിത പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി എന്ന നിലയ്ക്കാണ് യുവാവ് നെറ്റ്ഫ്ലിക്സ് വീഡിയോകള്‍ സ്ഥിരമായി കാണാന്‍ തുടങ്ങിതെന്ന് നിംഹാന്‍സിലെ മാനസികാരോഗ്യ വിദഗ്ധന്‍ പ്രഫസര്‍ മനോജ് കുമാര്‍ ശര്‍മ പറഞ്ഞു. ക്ഷീണം, കണ്ണിന് ആയാസം, ഉറക്കമില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളുമായാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also read: എന്താണ് നെറ്റ്‍ഫ്ലിക്സ്?

സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇത്തരം വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്ക് അടിമകളാണെന്ന് മാനസിക വിദഗ്ധര്‍ പറയുന്നു. ടെലിവിഷന്‍ ഷോകളില്‍ നിന്ന് വ്യത്യസ്തമായി എപ്പിസോഡുകള്‍ ഒരുമിച്ച് കാണാമെന്നതാണ് ഇത്തരം പ്ലാറ്റ്ഫോമുകളുടെ ആകര്‍ഷണീയത. നിയന്ത്രണമില്ലാതെ ഇത്തരം വീഡിയോകള്‍ കാണാന്‍ സമയം ചെലവഴിക്കുന്നത് യുവതലമുറയുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് മാനസിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.