LiveTV

Live

National

വ്യോമസേനയുടെ 86ാമത് സ്ഥാപക ദിന വാര്‍ഷികം; ഗാസിയാബാദില്‍ ആഘോഷമായി വ്യോമസേന പരേഡ്

പ്രളയത്തില്‍ വ്യോമസേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നന്ദി പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.

വ്യോമസേനയുടെ 86ാമത് സ്ഥാപക ദിന വാര്‍ഷികം; ഗാസിയാബാദില്‍ ആഘോഷമായി വ്യോമസേന പരേഡ്

ഇന്ത്യന്‍ വ്യോമസേനയുടെ 86ാമത് സ്ഥാപക ദിന വാര്‍ഷികത്തോട് അനുബന്ധിച്ച് ഗാസിയാബാദില്‍ വ്യോമസേന പരേഡ് നടന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യോമസേനക്ക് ആശംസകള്‍ നേര്‍ന്നു. പ്രളയത്തില്‍ വ്യോമസേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നന്ദി പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.

ഗാസിയാബാദിലെ ഹിന്ദന്‍ സേനാതാവളത്തിലാണ് വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പരിപാടികള്‍ നടന്നത്. പരേഡുകള്‍ക്ക് പിന്നാലെ ആകാശ അഭ്യാസങ്ങളും സേനയുടെ ആയുധ പരിശീലന കഴിവുകളും പ്രദര്‍ശിപ്പിച്ചു. എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധോണ, എയര്‍ സ്റ്റാഫ് മേധാവി എന്നിവരാണ് പരേഡ് അവലോകനം ചെയ്തത്. മിഗ് 15 വി 5, രുദ്ര ഹെലികോപ്ടറുകള്‍, വ്യോമസേനയുടെ വിന്‍റേജ് വിമാനമായ ഹാര്‍വാര്‍ഡ് അടക്കമുള്ളവ വാര്‍ഷിക ദിനത്തില്‍ ആകാശത്ത് പറന്നു.

പരിപാടിയില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥരും സേനയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. വ്യോമസേനയുടെ വിമാനങ്ങളുടെയും ആയുധങ്ങളുടെയും റഡാറുകളുടെയും പ്രദര്‍ശനവും ഹിന്ദന്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വ്യോമസേന സുപ്രീംകമാന്‍റര്‍ കൂടിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ വാര്‍ഷിക ദിനത്തില്‍ സേനക്ക് ആശംസകള്‍ നേര്‍ന്നു. പ്രളയത്തില്‍ വ്യോമസേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നന്ദി പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.