LiveTV

Live

National

‘കോര്‍പറേറ്റ് ഭീമന്മാരെ കെട്ടിപ്പിടിച്ച്, കര്‍ഷകരെ തട്ടിമാറ്റി’.. മോദിയെ ട്രോളി വീണ്ടും ദിവ്യ സ്പന്ദന

മോദി കോര്‍പറേറ്റ് മുതലാളിമാരെ മാത്രം ചേര്‍ത്തുപിടിക്കുകയും രാജ്യം നേരിടുന്ന പ്രശ്നങ്ങളെ അവഗണിക്കുകയും ചെയ്യുന്നുവെന്നാണ് വീഡിയോയിലൂടെ ദിവ്യ വിമര്‍ശിക്കുന്നത്

‘കോര്‍പറേറ്റ് ഭീമന്മാരെ കെട്ടിപ്പിടിച്ച്, കര്‍ഷകരെ തട്ടിമാറ്റി’.. മോദിയെ ട്രോളി വീണ്ടും ദിവ്യ സ്പന്ദന

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ട്രോള്‍ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. മോദി കോര്‍പറേറ്റ് മുതലാളിമാരെ മാത്രം ചേര്‍ത്തുപിടിക്കുകയും രാജ്യം നേരിടുന്ന പ്രശ്നങ്ങളെ അവഗണിക്കുകയും ചെയ്യുന്നുവെന്നാണ് വീഡിയോയിലൂടെ ദിവ്യ വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് വിട്ടെന്ന അഭ്യൂഹം തള്ളിയ ദിവ്യ സ്പന്ദന പതിവുശൈലിയില്‍ സോഷ്യല്‍ മീഡിയയിലൂടെ മോദിയെ വിമര്‍ശിക്കുകയാണ്.

താന്‍ കോണ്‍ഗ്രസ് വിട്ടു എന്നത് വെറും ഗോസിപ്പാണെന്നായിരുന്നു ദിവ്യയുടെ പ്രതികരണം. ആളുകള്‍ക്ക് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എഴുതാനും വായിച്ചു രസിക്കാനും വലിയ താത്പര്യമായിരിക്കും. ഇതൊന്നും ശ്രദ്ധിക്കാന്‍ തനിക്ക് സമയമില്ല. തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ദൌത്യങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും ദിവ്യ പറഞ്ഞു.

Prime Minister Modi, his favourites and not so favourites

Posted by Divya Spandana/Ramya on Saturday, October 6, 2018

പ്രധാനമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ അവഹേളിച്ചെന്ന പരാതിയില്‍ ഉത്തര്‍ പ്രദേശ് പൊലീസ് ദിവ്യ സ്പന്ദനക്കെതിരെ കഴിഞ്ഞ ആഴ്ച കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ആ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കി. പിന്നാലെയാണ് മോദിയെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ പുതിയ ട്രോള്‍ വീഡിയോ പോസ്റ്റ് ചെയ്തത്.