LiveTV

Live

National

അഭിലാഷ് ടോമി ഇന്ത്യയിലെത്തി

വിശാഖപട്ടണത്താണ് അഭിലാഷ് ടോമിയെ എത്തിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ഈസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഐ.എന്‍.എച്ച്.എസ് കല്യാണി ആശുപത്രിയിലേക്ക് മാറ്റി.

അഭിലാഷ് ടോമി ഇന്ത്യയിലെത്തി

ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ത്യയിലെത്തി. ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് ഐ.എന്‍.എസ് സത്പുരയിലാണ് അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിയത്. വിശാഖപട്ടണത്താണ് അഭിലാഷ് ടോമിയെ എത്തിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ഈസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഐ.എന്‍.എച്ച്.എസ് കല്യാണി ആശുപത്രിയിലേക്ക് മാറ്റി.

ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന അഭിലാഷ് ടോമിയുമായി കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട കപ്പല്‍ മുംബൈയിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് വിശാഖപട്ടണത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.