LiveTV

Live

National

ട്രയിനില്‍ നിന്നു വീണ 17കാരിയെ അത്ഭുതകരമായി രക്ഷിച്ച സഹയാത്രികര്‍

തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രയിന്‍ പോയപ്പോഴുണ്ടായ പ്രകമ്പനത്തില്‍ ട്രയിനില്‍ നിന്നും കാല്‍ തെന്നി വീഴുകയായിരുന്നു.

ട്രയിനില്‍ നിന്നു വീണ 17കാരിയെ അത്ഭുതകരമായി രക്ഷിച്ച സഹയാത്രികര്‍

സഹയാത്രികരുടെ സമയോചിതമായ ഇടപെടല്‍ മൂലം 17കാരിയുടെ ജീവന്‍ രക്ഷപ്പെട്ടു. മുംബൈയില്‍ ട്രയിനില്‍ യാത്ര ചെയ്യവേയാണ് പെണ്‍കുട്ടി ട്രയിനില്‍ നിന്നും തെന്നി വീണത്. സഹയാത്രികര്‍ പെണ്‍കുട്ടിയുടെ ടീഷര്‍ട്ടില്‍ പിടിച്ച് വലിച്ച് കയറ്റുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

മുംബൈയിലെ താനെ ജില്ലയിലെ പെണ്‍കുട്ടിയാണ് അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. കല്യാണിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ വാതിലിനരികിലാണ് പെണ്‍കുട്ടി നിന്നിരുന്നത്. തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രയിന്‍ പോയപ്പോഴുണ്ടായ പ്രകമ്പനത്തില്‍ ട്രയിനില്‍ നിന്നും കാല്‍ തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ ടീഷര്‍ട്ടില്‍ അടുത്തു നിന്നിരുന്ന യാത്രികര്‍ പിടികൂടുകയും. വീണു കിടക്കുന്ന പെണ്‍കുട്ടിയെ വലിച്ചു കയറ്റുകയുമായിരുന്നു.

കയ്യില്‍ ചെറിയ മുറിവ് മാത്രമാണ് പെണ്‍കുട്ടിക്ക് സംഭവിച്ചത്. പിന്നീട് തൊട്ടടുത്ത ദിവ സ്‌റ്റേഷനില്‍ ഇറങ്ങിയ പെണ്‍കുട്ടിക്ക് വൈദ്യസഹായവും നല്‍കിയിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോണില്‍ സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.