LiveTV

Live

National

റൊഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുന്നത് തടയില്ലെന്ന് സുപ്രീംകോടതി

അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള സർക്കാറി​​ന്‍റെ നടപടി ​ഐക്യരാഷ്​ട്ര സഭയുടേതടക്കം രൂക്ഷ വിമർശനത്തിനും ഇടയാക്കി. നിർബന്ധിതമായി അഭയാർഥികളെ തിരിച്ചയക്കുന്നത്​ അന്താരാഷ്​ട്ര നിയമങ്ങളുടെ ലംഘനമാണെന്ന്​

റൊഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുന്നത് തടയില്ലെന്ന്  സുപ്രീംകോടതി


റൊഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കാനുള്ള ഇന്ത്യൻ സർക്കാറി
ന്‍റെ ശ്രമങ്ങൾ തടയാൻ സുപ്രീംകോടതി വിസമ്മതിച്ചു. സർക്കാറെടുത്ത തീരുമാനങ്ങളിൽ ഇടപെടുന്നില്ലെന്നു പറഞ്ഞുകൊണ്ടാണ് റൊഹിങ്ക്യകളെ നാടുകടത്താനുള്ള നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചത്.

റൊഹിങ്ക്യകൾ അനധികൃത കുടിയേറ്റക്കാരാണെന്നും അവരെ പൗരൻമാരായി സ്വീകരിക്കാൻ മ്യാൻമർ തയാറാണെന്നുമുള്ള കേന്ദ്ര സർക്കാറി ന്‍റെ വാദം കോടതി അംഗീകരിച്ചു. ഏഴ് റൊഹിങ്ക്യൻ അഭയാർഥികളെയാണ് ഇന്ത്യ തിരിച്ചയക്കുന്നത്. ഇതിനായി ഇവരെ മ്യാൻമർ അതിർത്തിയിൽ എത്തിച്ചിരുന്നു.

2012 മുതൽ ഇന്ത്യയിൽ കഴിയുന്നവരാണ് ഇവർ. അനധികൃതമായി കുടിയേറിയതിന് ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു. ഇവരെ തിരിച്ചയക്കാനുള്ള ഇന്ത്യൻ സർക്കാറിന്‍റെ നടപടി ഐക്യരാഷ്ട്ര സഭയുടേതടക്കം രൂക്ഷ വിമർശനത്തിനും ഇടയാക്കി. നിർബന്ധിതമായി അഭയാർഥികളെ തിരിച്ചയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എൻ വ്യക്തമാക്കിയിരുന്നു.

14000 റൊഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ഇന്ത്യയില്‍ കഴിയുന്നതെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണിത്. അതേസമയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ റൊഹിങ്ക്യന്‍ അഭയാര്‍ഥികളുടെ എണ്ണം 40,000ത്തിലേറെ വരും.

മ്യാൻമറിലെ രാഖൈനിൽ റൊഹിങ്ക്യകൾക്ക് നേരയുണ്ടായ വംശീയ കലാപത്തെ തുടർന്നാണ് ഇവർ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയത്. 1951ലെ യു.എന്‍ അഭയാര്‍ഥി ഉടമ്പടിയിലോ 1967ലെ ഉടമ്പടിയിലോ ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
.