LiveTV

Live

National

‘ഞങ്ങള്‍ പാകിസ്താനിലേക്ക് പോകണോ?’ മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചതിനെതിരെ കര്‍ഷകര്‍

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ച് യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു

‘ഞങ്ങള്‍ പാകിസ്താനിലേക്ക് പോകണോ?’ മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചതിനെതിരെ കര്‍ഷകര്‍

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ച് യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. കര്‍ഷകര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിദ്വാറില്‍ നിന്നാരംഭിച്ച കര്‍ഷക മാര്‍ച്ച് ഇന്ന് ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് ഗാസിയാബാദില്‍ പൊലീസ് തടഞ്ഞത്. ഇരുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

കിസാൻ ക്രാന്തി യാത്ര എന്ന പേരിലുള്ള കൂറ്റൻ മാർച്ച് പത്താം ദിവസമാണ് തടഞ്ഞത്. വടക്കു കിഴക്കൻ ഡൽഹിയിൽ ഒക്ടോബർ നാല് വരെയും കിഴക്കൻ ഡൽഹിയിൽ ഒക്ടോബർ എട്ട് വരെയുമാണ് നിരോധനാജ്ഞ.

റാലി തടഞ്ഞതിനെ കർഷക സംഘം പ്രസിഡൻറ് നരേഷ് തികെയ്ത് വിമർശിച്ചു. ‘സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ് അതിർത്തിയിൽ തടഞ്ഞത്? റാലി സമാധാനപരമായാണ് മുന്നേറുന്നത്. ഞങ്ങളുടെ പ്രശ്നങ്ങൾ ഇവിടെയുള്ള സർക്കാറിനോട് പറയാൻ സാധിക്കില്ലെങ്കിൽ പിന്നെ ആരോടാണ് പറയേണ്ടത്? ഞങ്ങൾ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോ’യെന്നും നരേഷ്
തികെയ്ത് ചോദിച്ചു.