LiveTV

Live

National

സമരത്തിനിടെ പൊതു, സ്വകാര്യ സ്വത്ത് നശിപ്പിക്കൽ: നേതാക്കൾ നഷ്ടപരിഹാരം നൽകണം

അക്രമാസക്തമായ പ്രതിഷേധങ്ങൾ ആഹ്വാനം ചെയ്യുന്ന സംഘടനകളുടെ നേതാക്കളാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും കോടതി

സമരത്തിനിടെ പൊതു, സ്വകാര്യ സ്വത്ത് നശിപ്പിക്കൽ: നേതാക്കൾ നഷ്ടപരിഹാരം നൽകണം

സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ പൊതു, സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ നേതാക്കൾ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. അക്രമാസക്തമായ പ്രതിഷേധങ്ങൾ ആഹ്വാനം ചെയ്യുന്ന സംഘടനകളുടെ നേതാക്കളാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.

ആഹ്വാനം നൽകിയ സംഘടനയുടെ നേതാക്കളും ഭാരവാഹികളും ചോദ്യം ചെയ്യലിനായി 24 മണിക്കൂറിനകം പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം. ഹാജരാകാത്തവരെ കുറ്റക്കാരെന്ന് പരിഗണിച്ച് നിയമ നടപടി സ്വീകരിക്കാം. പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കാമെന്നും കോടതി വ്യക്തമാക്കി.