LiveTV

Live

National

കര്‍ണാടകയില്‍ മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു

ക്രിമിനല്‍ ചുറ്റുപാടില്‍ നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ ആളാണ് രവികുമാര്‍.പിന്നീട് തമുകുരു കോര്‍പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. രവികുമാറിനെതിരെ നിരവധി ക്രിമിനൽ കേസുകള്‍ ഉള്ളതായി പൊലീസ് പറ‍ഞ്ഞു.

കര്‍ണാടകയില്‍ മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു

ബംഗളൂരുവില്‍ മുന്‍ മേയറെ അക്രമിസംഘം പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകം. തുമകുരുവിലെ മുന്‍ മേയറും ജെ.ഡി.എസ് നേതാവുമായ രവി കുമാറാണ് കൊല്ലപ്പെട്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് കൊല്ലപ്പെട്ട രവികുമാര്‍.

തമുകുരു ടൌണിലെ തിരക്കേറിയ ബട്ടാവടിയില്‍ സുഹൃത്തിനൊപ്പം ചായ കുടിക്കുകയായിരുന്നു രവികുമാര്‍. ഈ സമയം രണ്ട് പേരെത്തി രവികുമാറിന് നേരെ മുളകുപൊടി എറിഞ്ഞു. ഇതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച രവികുമാറിനെ ആളുകള്‍ നോക്കിനില്‍ക്കെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വടിവാളുകളും മൂര്‍ച്ചയേറിയ അഗ്രങ്ങളുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. രവികുമാറിനെ കൊലപ്പെടുത്തിയ ഉടന്‍ തന്നെ അക്രമികള്‍ കടന്നുകളഞ്ഞു. ‍

ക്രിമിനല്‍ ചുറ്റുപാടില്‍ നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ ആളാണ് രവികുമാര്‍. പിന്നീട് തുമകുരു കോര്‍പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. രവികുമാറിനെതിരെ നിരവധി ക്രിമിനൽ കേസുകള്‍ ഉള്ളതായി പൊലീസ് പറ‍ഞ്ഞു. പഴയ ഏതെങ്കിലും കേസിലെ ശത്രുതയാവാം കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. അക്രമികളെ പിടികൂടാൻ രഹസ്യപദ്ധതി തയ്യാറാക്കിയതായും പൊലീസ് അറിയിച്ചു.