LiveTV

Live

National

ദൈവത്തിന് മുമ്പിൽ സ്ത്രീയും പുരുഷനും ഒരുപോലെയെന്ന് കമൽഹാസൻ

ഞാന്‍ ഇതുവരെ ക്ഷേത്രത്തില്‍ പോയിട്ടില്ല. പക്ഷേ ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുത്.

ദൈവത്തിന് മുമ്പിൽ സ്ത്രീയും പുരുഷനും ഒരുപോലെയെന്ന് കമൽഹാസൻ

ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍. ആരാധനക്ക് ലിംഗവിവേചനം പാടില്ലെന്ന് വിധിച്ച കോടതി ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീ വിലക്ക് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

കോടതി വിധി ന്യായമാണെന്ന് പറഞ്ഞ കമല്‍ഹാസന്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക തന്നെ വേണമെന്നും പറഞ്ഞു. ''ഞാന്‍ ഇതുവരെ ക്ഷേത്രത്തില്‍ പോയിട്ടില്ല. പക്ഷേ ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുത്. അവര്‍ക്ക് പ്രവേശനം അനുവദിക്കുക തന്നെ വേണം. ദൈവത്തിന്റെ മുമ്പില്‍ പുരുഷനും സ്ത്രീയും തുല്യരാണെന്നും'' കമല്‍ പറഞ്ഞു.