LiveTV

Live

National

പണമിറക്കിയില്ലെങ്കില്‍ ഇന്നത്തെ കാലത്ത് സാക്ഷാല്‍ ശ്രീരാമനും തെരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ലെന്ന് ആര്‍.എസ്.എസ് നേതാവ് 

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ ഏറ്റവും കൂടുതല്‍ പ്രലോഭിപ്പിക്കുന്നത് സ്ത്രീകളെയും യുവാക്കളെയുമാണ്. പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്താല്‍ അവരെ പറ്റിക്കാമെന്നും വലിങ്കര്‍ പറഞ്ഞു.

പണമിറക്കിയില്ലെങ്കില്‍ ഇന്നത്തെ കാലത്ത് സാക്ഷാല്‍ ശ്രീരാമനും തെരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ലെന്ന് ആര്‍.എസ്.എസ് നേതാവ് 

പണമില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ഗോവയിലെ ആര്‍.എസ്‌.എസ് നേതാവ് സുഭാഷ് വെലിങ്കര്‍‍. സാക്ഷാല്‍‌ ശ്രീരാമനാണെങ്കില്‍ കൂടി ഇന്നത്തെ കാലത്ത് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പണമിറക്കണം. പനാജിയില്‍ ഗോവ സുരക്ഷാ മഞ്ചില്‍ യുവാക്കളുടെ കണ്‍വെന്‍ഷനിലാണ് വെലിങ്കര്‍ ഇങ്ങനെ പറഞ്ഞത്.

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ ഏറ്റവും കൂടുതല്‍ പ്രലോഭിപ്പിക്കുന്നത് സ്ത്രീകളെയും യുവാക്കളെയുമാണ്. പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്താല്‍ അവരെ പറ്റിക്കാമെന്നും വലിങ്കര്‍ പറഞ്ഞു.

ബി.ജെ.പിക്ക് ധാര്‍മികത നഷ്ടപ്പെട്ടെന്നും വെല്ലിങ്കര്‍ വിമര്‍ശിച്ചു. അവരും മറ്റ് പാര്‍ട്ടികളെ പോലെയായി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെയും അദ്ദേഹം വിമര്‍ശിച്ചു. അനാരോഗ്യത്തിന്‍റെ പേരില്‍ രണ്ട് പേരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ പരീക്കര്‍, രോഗബാധിതനായിട്ടും അധികാരത്തില്‍ തുടരുന്നുവെന്നായിരുന്നു വിമര്‍ശനം.