LiveTV

Live

National

ഇസ്‍ലാമില്‍ നമസ്കാരത്തിന് പള്ളി അഭിവാജ്യഘടകമോ? വിധി ഇന്ന്

ബാബരി മസ്ജിദ് ഭൂമിതര്‍ക്കകേസില്‍ നിര്‍ണായകമായ വിഷയത്തില്‍ സുപ്രീം കോടതി വിധി ഇന്ന്. ഇസ്‍ലാമില്‍ നമസ്കാരത്തിന് പള്ളി അഭിവാജ്യഘടകമല്ലെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹരജി ഭരണഘടനാ ബഞ്ച് പരിഗണിക്കും

ഇസ്‍ലാമില്‍ നമസ്കാരത്തിന് പള്ളി അഭിവാജ്യഘടകമോ? വിധി ഇന്ന്

ബാബരി മസ്ജിദ് ഭൂമിതര്‍ക്കകേസില്‍ ഏറെ നിര്‍ണായകമായ ഒരു വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഇസ്‍ലാമില്‍ നമസ്കാരത്തിന് പള്ളി അഭിവാജ്യഘടകമല്ലെന്ന 1994ലെ വിധി ഏഴംഗ ഭരണഘടന ബഞ്ച് പുനഃപരിശോധിക്കണം എന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യത്തിലാണ് കോടതി വിധി പ്രസ്താവിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ട് മണിക്കാണ് വിധി പറയുന്നത്.

ഒരു പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട 1994ലെ ഇസ്മായീല്‍ ഫാറൂഖി കേസിന്റെ വിധിയില്‍ സുപ്രീം കോടതിയുടെ 5 അംഗ ഭരണഘടന ബഞ്ച് നടത്തിയ പരമാര്‍ശമാണ് ബാബരി മസ്ജിദ് കേസില്‍ നിര്‍ണായകമായത്. മുസ്‍ലിംകള്‍ക്ക് നമസ്കാരത്തിന് പള്ളി അവിഭാജ്യ ഘടമല്ല, എവിടെ വെച്ച് വേണമെങ്കിലും നമസ്കരിക്കാം‌. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പള്ളികള്‍ ഏറ്റെടുക്കാമെന്നായിരുന്നു 94ലെ വിധിയില്‍ പറഞ്ഞിരുന്നത്.

ഇസ്‍ലാമില്‍ നമസ്കാരത്തിന് പള്ളി അഭിവാജ്യഘടകമോ? വിധി ഇന്ന്

ഇത് ബാബരി മസ്ജിദ് ഭൂതര്‍ക്ക കേസിനെ പ്രതികൂലമായി ബാധിക്കും എന്നതായിരുന്നു സുന്നി വഖഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്. ഈ വിഷയത്തില്‍ സുപ്രീം കോടതി വിശദമായി വാദം കേള്‍ക്കുകയായിരുന്നു. മുസ്‍ലിം സമുദായത്തോടുള്ള നീതികേടാണ് 94ലെ വിധിയിലെ പരാമര്‍ശങ്ങള്‍, അതുകൊണ്ടുതന്നെ ആ വിധി പുനഃപരിശോധിക്കണമെന്നും സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു. കേന്ദ്രവും യു.പി സര്‍ക്കാരും ഈ വാദത്തെ എതിര്‍ത്തു.

ബാബരി കേസ് നീണ്ടുപോകാനാണ് ശ്രമമെന്നും കീഴ്കോടതിയിലും അലഹബാദ് കോടതിയിലും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇവ എന്നുമാണ് കേന്ദ്രം വാദിച്ചത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഇടത്തെ രണ്ടേക്കര്‍ എഴുപത്തി ഏഴ് സെന്‍റ് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാലല്ല വിരാജ് മിന്നിനും നിര്‍മോഹി അഖാഡെക്കുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി ക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.