LiveTV

Live

National

‘ലൗ ജിഹാദിയെന്ന് വിളിച്ചു; സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിച്ചു’ മീററ്റില്‍ മുസ്‍ലിം യുവാവിന് നേരെ വി.എച്ച്.പിയുടെ ക്രൂരത

സുഹൃത്തായ ഹിന്ദു യുവതിയോടൊപ്പം ഒരുമിച്ച് കണ്ടതോടെയാണ് യുവാവിനെ ലൌ ജിഹാദ് ആരോപിച്ച് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

‘ലൗ ജിഹാദിയെന്ന് വിളിച്ചു; സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിച്ചു’ മീററ്റില്‍ മുസ്‍ലിം യുവാവിന് നേരെ വി.എച്ച്.പിയുടെ ക്രൂരത

ലൗജിഹാദിയെന്ന് ആരോപിച്ച് മുസ്ലിം യുവാവിന് വി.എച്ച്.പിയുടെ ക്രൂര മര്‍ദ്ദനം. മീററ്റിലാണ് മുസ്‍ലിം യുവാവിന് നേരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ ക്രൂരത. യുവാവിന്റെ സ്വകാര്യഭാഗങ്ങളിലടക്കം മര്‍ദ്ദിച്ചതായും കണ്ണിനും മൂക്കിനും ഗുരുതര പരിക്കേറ്റതായും പറയുന്നു. സുഹൃത്തായ ഹിന്ദു യുവതിയോടൊപ്പം ഒരുമിച്ച് കണ്ടതോടെയാണ് യുവാവിനെ ലൌ ജിഹാദ് ആരോപിച്ച് മര്‍ദ്ദിച്ചത്. സംഭവത്തില്‍ യുവതിയെ പൊലീസ് വാഹനത്തിനുള്ളില്‍ വിനതാ കോണ്‍സ്റ്റബിള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

"പ്രധാനമായും ആക്രമിച്ച മനീഷ് ലോഹ്യ എന്നയാൾ, എന്നെ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി. എൻറെ കണ്ണുകളിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നതുവരെ അവർ എന്നെ തല്ലി. അവർ എന്റെ സ്വകാര്യ ഭാഗങ്ങളിൽ എന്നെ അടിച്ചു. ഞാൻ മരിച്ചുപോകുമെന്ന് കരുതി. കണ്ണുകളില്‍ നിന്നും ഇപ്പോഴും രക്തം വരുന്നുണ്ട്. ശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്." യുവാവ് പറഞ്ഞു

വ്യത്യസ്ത സമുദായത്തില്‍ പെട്ടവര്‍ തമ്മില്‍ കാണേണ്ട ആവശ്യമില്ലെന്നും, സൊഹൃദമുണ്ടായാല്‍ പിന്നീട് പ്രണയമാകുമെന്നും ലൌ ജിഹാദ് നടക്കുമെന്നുമായിരുന്നു അക്രമികള്‍ പറഞ്ഞതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.