LiveTV

Live

National

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫലഹരി ബാബയുടെ മോദിക്കും മോഹന്‍ ഭഗവതിനുമൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

ബാബക്കെതിരായ ശിക്ഷാവിധി വന്നതിന് പിന്നാലെ സോഷ്യല്‍മീഡിയ ഇത് ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിനുമൊപ്പമുള്ള ഫലഹരി ബാബയുടെ ചിത്രങ്ങളാണ്

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫലഹരി ബാബയുടെ മോദിക്കും മോഹന്‍ ഭഗവതിനുമൊപ്പമുള്ള  ചിത്രങ്ങള്‍ വൈറല്‍

രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഫലഹരി ബാബക്ക് ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ. 21കാരിയായ നിയമ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് ബാബയെ ശിക്ഷിച്ചത്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. വര്‍ഷങ്ങളായി ബാബയുടെ ഭക്തരായ ദമ്പതികളുടെ മകളാണ് പെണ്‍കുട്ടി. യുവതിയോട് ആശ്രമത്തില്‍ താമസിക്കാന്‍ ആവശ്യപ്പെടുകയും രാത്രിയില്‍ പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതി.

ബാബക്കെതിരായ ശിക്ഷാവിധി വന്നതിന് പിന്നാലെ സോഷ്യല്‍മീഡിയ ഇത് ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിനുമൊപ്പമുള്ള ഫലഹരി ബാബയുടെ ചിത്രങ്ങളാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഫലഹരി ബാബക്ക് ബി.ജെ.പി നേതാക്കളുമായുള്ള അടുത്ത ബന്ധവും സ്വാധീനവും ചൂണ്ടിക്കാട്ടിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. മോദിക്കും ഭഗവതിനും പുറമെ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ തുടങ്ങിയവര്‍ക്കൊപ്പമുള്ള ബാബയുടെ ചിത്രങ്ങളും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫലഹരി ബാബയുടെ മോദിക്കും മോഹന്‍ ഭഗവതിനുമൊപ്പമുള്ള  ചിത്രങ്ങള്‍ വൈറല്‍