LiveTV

Live

National

മുസ്‍ലിം യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിക്ക് പൊലീസിന്റെ ക്രൂരമര്‍ദനം

‘നിനക്ക് മുല്ലയെ ഒരുപാട് ഇഷ്ടമാണല്ലേ’യെന്ന് പുരുഷ പൊലീസ് ആക്രോശിച്ചപ്പോള്‍ വനിതാ പൊലീസ് പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു

മുസ്‍ലിം യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിക്ക് പൊലീസിന്റെ ക്രൂരമര്‍ദനം

മുസ്‍ലിം യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. മീററ്റിലാണ് സംഭവം. 'നിനക്ക് മുല്ലയെ ഒരുപാട് ഇഷ്ടമാണല്ലേ'യെന്ന് പുരുഷ പൊലീസ് ആക്രോശിച്ചപ്പോള്‍ വനിതാ പൊലീസ് പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.

രണ്ട് ദിവസം മുന്‍പാണ് സംഭവം. പെണ്‍കുട്ടിയെയും യുവാവിനെയും ഒരുമിച്ചു കണ്ട പ്രദേശത്തെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ഇരുവര്‍ക്കും നേരെ തട്ടിക്കയറുകയായിരുന്നു. യുവാവിന്റെ താമസസ്ഥലത്ത് വി.എച്ച്.പി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കുന്നതിനിടെ ആരോ പൊലീസിനെ വിളിച്ചു.

ലവ് ജിഹാദെന്ന് ആരോപിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍ ഇരുവരെയും തല്ലാനൊരുങ്ങി. ഇരുവരെയും സംഭവസ്ഥലത്ത് നിന്ന് പൊലീസ് രണ്ട് ജീപ്പുകളിലാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് പൊലീസ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്.

യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ വി.എച്ച്.പി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ പിതാവില്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ പിതാവ് ഈ ആവശ്യം നിരസിച്ചു. പെണ്‍കുട്ടിയെ മര്‍ദിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.