LiveTV

Live

National

5000 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ ഗുജറാത്തിലെ മരുന്ന് കമ്പനി ഉടമ നൈജീരിയയിലേക്ക് കടന്നു

വഡോദര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് എന്ന കമ്പനിയാണ് 5000 കോടി രൂപ വായ്പയെടുത്തിട്ട് തിരിച്ചടവ് മുടക്കിയത്.

5000 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ ഗുജറാത്തിലെ മരുന്ന് കമ്പനി ഉടമ നൈജീരിയയിലേക്ക് കടന്നു

5000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ മരുന്ന് കമ്പനി ഉടമ നിതിന്‍ സന്ദേശാരയും കുടുംബവും നൈജീരിയയിലേക്ക് കടന്നുകളഞ്ഞെന്ന് റിപ്പോര്‍ട്ട്. സന്ദേശാര ദുബൈയില്‍ കസ്റ്റഡിയിലായെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇയാളും കുടുംബവും നൈജീരിയയിലേക്ക് കടന്നുകളഞ്ഞെന്നാണ് സി.ബി.ഐ - എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം.

കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും നൈജീരിയയും തമ്മില്‍ നിലവില്‍ കരാറില്ല. ഈ സാഹചര്യം മുതലെടുത്താണ് സന്ദേശാരയും കുടുംബവും നൈജീരിയയിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ട്. നിതിന്‍ സന്ദേശാരയും സഹോദരന്‍ ചേതന്‍ സന്ദേശാരയും കുടുംബവുമാണ് നാട് വിട്ടത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചാണോ അതോ മറ്റ് രാജ്യങ്ങളുടെ രേഖകള്‍ ഉപയോഗിച്ചാണോ ഇവര്‍ നൈജീരിയയിലെത്തിയതെന്ന് വ്യക്തമല്ല.

വഡോദര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് എന്ന കമ്പനിയാണ് 5000 കോടി രൂപ വായ്പയെടുത്തിട്ട് തിരിച്ചടവ് മുടക്കിയത്. ആന്ധ്ര ബാങ്കില്‍ നിന്നാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ വായ്പയെടുത്തത്. ഡയറക്ടര്‍മാരായ നിതിന്‍ സന്ദേശാര, ചേതന്‍ സന്ദേശാര, ദീപ്തി സന്ദേശാര, രാജ്ഭൂഷണ്‍ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഹേമന്ത് ഹാതി, ആന്ധ്രാബാങ്ക് മുന്‍ ഡയറക്ടര്‍ അനുപ് ഗാര്‍ഗ് തുടങ്ങിയവര്‍ക്കെതിരെയാണ് സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തത്.