LiveTV

Live

National

മുസ്‍ലിം സംവരണം: ആന്ധ്രയുടെ  നിയമനിര്‍മാണം കേന്ദ്രം അംഗീകരിച്ചില്ല 

മുസ്ലിംകള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള സംവരണം നാല് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയാണ് ആന്ധ്ര നിയമസഭ നിയമനിര്‍മാണം നടത്തിയത്.

 മുസ്‍ലിം സംവരണം: ആന്ധ്രയുടെ  നിയമനിര്‍മാണം കേന്ദ്രം അംഗീകരിച്ചില്ല 

മുസ്ലിംകള്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം ഉയര്‍ത്തണമെന്ന ആന്ധ്ര പ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. മുസ്ലിംകള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള സംവരണം നാല് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയാണ് ആന്ധ്ര നിയമസഭ നിയമനിര്‍മാണം നടത്തിയത്. എന്നാല്‍ കേന്ദ്രം അംഗീകാരം നല്‍കിയില്ല.

2017 ഏപ്രിലിലാണ് ആന്ധ്ര നിയമസഭ മുസ്ലിം ക്വാട്ട ഉയര്‍ത്തി നിയമനിര്‍മാണം നടത്തിയത്. തുടര്‍ന്ന് കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയച്ചു. എന്നാല്‍ ഈ നിയമനിര്‍മാണം ഭരണഘടനാ വിരുദ്ധമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. പിന്നാലെയാണ് കേന്ദ്രം ഫയല്‍ അംഗീകാരം നല്‍കാതെ തിരിച്ചയച്ചത്.

മുസ്ലിം ക്വാട്ട വിഷയത്തില്‍ ആന്ധ്ര മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. 12 ശതമാനം സംവരണം നല്‍കിയാല്‍ മറ്റ് വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംവരണ പരിധി സംബന്ധിച്ച സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശത്തിന് എതിരാണ് നിയമനിര്‍മാണമെന്നും കേന്ദ്രം പറയുന്നു.