LiveTV

Live

National

അഭിലാഷ് ടോമിയെ ഇന്ന് ഉച്ചയോടെ രക്ഷപ്പെടുത്തും

രക്ഷാപ്രവര്‍ത്തനത്തിനായി ഫ്രഞ്ച് നിരീക്ഷണ കപ്പലായ ഒസീറിസെത്തും; അഭിലാഷിന് വേണ്ട വൈദ്യസഹായം ഒസീറിസില്‍ ലഭ്യമാക്കും...

അഭിലാഷ് ടോമിയെ ഇന്ന് ഉച്ചയോടെ രക്ഷപ്പെടുത്തും

അപകടത്തില്‍ പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ തകര്‍ന്ന പായ്‍വഞ്ചിയില്‍ നിന്ന് ഇന്ന് ഉച്ചയോടെ രക്ഷപ്പെടുത്തും. ഫ്രഞ്ച് മത്സ്യബന്ധന നിരീക്ഷണ കപ്പലായ ഒസീറിസാണ് രക്ഷാപ്രവ‍ര്‍ത്തനത്തിനായി എത്തുക. പരിക്കേറ്റ അഭിലാഷിന് വേണ്ട വൈദ്യ സഹായം ഒസീറിസില്‍ ലഭ്യമാകും.

അഭിലാഷിനെ രക്ഷപ്പെടുത്താന്‍ ഫ്രഞ്ച് മത്സ്യബന്ധന നിരീക്ഷണ കപ്പലായ ഒസീറിസ് തയ്യാറായതാണ് രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടിയിരിക്കുന്നത്. അഭിലാഷിന്റെ പായ്ക്കപ്പലിന് ഏറ്റവും അടുത്തുള്ള ഒസീറിസ് ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നാണ് കരുതുന്നത്. പായക്കപ്പലിന്റെ പായവഞ്ചി ബന്ധിപ്പിച്ചിരുന്ന തൂണ്‍ തകര്‍ന്ന് അഭിലാഷിന്‍റെ ദേഹത്ത് വീണതിനാല്‍ ഗുരുതരമായ പരിക്ക് പറ്റിയിരിക്കുകയാണ്. അതിനാല്‍ അടിയന്തരചികിത്സ ഒസീറിസിലുള്ള ഡോക്ടര്‍മാര്‍ അഭിലാഷിന് നല്‍കും.

സഹായത്തിന് തയ്യാറായതോടെ ആശങ്ക വഴിമാറി. ബല്ലാരത് എത്തുന്നത് വരെ ഒസീറിസില്‍ അഭിലാഷിന് കഴിയാനാകും. ഗോള്‍ഡന്‍ ഗ്ലോബ് റെയ്സ് അധികൃതരോട് ആശയവിനിമയം നടത്തിയ അഭിലാഷ് നടക്കാനും ഭക്ഷണം കഴിക്കാനുമൊന്നും കഴിയുന്നില്ലെന്ന് അറിയിച്ചിരുന്നു. ഇന്ത്യയുടെ യുദ്ധവിമാനമായ പി8ഐയില്‍ നിന്നും ഇപ്പോള്‍ അഭിലാഷിന്റെ പായ്കപ്പിലിനെ നിരീക്ഷിക്കുന്നുണ്ട്.