LiveTV

Live

National

പാകിസ്താനെ വെറുതെ വിടരുത്, തിരിച്ചടിക്കണം: കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

നമ്മുടെ സൈനികരെ കൊല്ലുന്ന പാകിസ്താനെ വെറുതെ വിടരുതെന്നും മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേനക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും ഹേംരാജിന്റെ ഭാര്യ ആവശ്യപ്പെട്ടു.

പാകിസ്താനെ വെറുതെ വിടരുത്, തിരിച്ചടിക്കണം: കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

പാകിസ്താനെ വെറുതെ വിടരുതെന്നും തിരിച്ചടിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ. കഴിഞ്ഞ ദിവസം രണ്ടു എസ്‍.പി.ഒ മാരേയും ഒരു പൊലീസ് കോണ്‍സ്റ്റബിളിനെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തിന് പിന്നാലെയാണ് പാകിസ്താനെ പാഠം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീരചരമമടഞ്ഞ സൈനികന്റെ ഭാര്യ രംഗത്തുവന്നത്.

ലാന്‍സ് നായിക് ഹേംരാജിന്റെ ഭാര്യയാണ് പാകിസ്താനെതിരെ ആഞ്ഞടിച്ചത്. 2013 ജനുവരിയില്‍ അതിര്‍ത്തിയില്‍ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ നിലയിലാണ് ഹേംരാജിനെ സൈന്യം കണ്ടെത്തിയത്. നമ്മുടെ സൈനികരെ കൊല്ലുന്ന പാകിസ്താനെ വെറുതെ വിടരുതെന്നും മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേനക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും ഹേംരാജിന്റെ ഭാര്യ ആവശ്യപ്പെട്ടു. പാകിസ്താനെ പാഠം പഠിപ്പിക്കാതെ അവര്‍ നമ്മുടെ സൈനികരെ കൊല്ലുന്നത് നിര്‍ത്തില്ലെന്നും ഹേംരാജിന്റെ ഭാര്യ പറഞ്ഞു. ഇതുപോലെയുള്ള പൈശാചിക സംഭവങ്ങളോട് ശക്തമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഹേംരാജിന്റെ അടുത്തബന്ധു ഹരേകിഷന്‍ ആവശ്യപ്പെട്ടു.