LiveTV

Live

National

കോടിപതി; പക്ഷേ, സ്വന്തമായി കാറില്ലാത്ത പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തമായി കാറോ ബൈക്കോ ഇല്ല

കോടിപതി; പക്ഷേ, സ്വന്തമായി കാറില്ലാത്ത പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തി വെറും രണ്ടു കോടി രൂപ. പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റവുമവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള തുകയാണിത്.

മോദി പണമായി കയ്യില്‍ സൂക്ഷിക്കുന്നത് 50,000 രൂപയ്ക്ക് താഴെ മാത്രമാണ്. ബാങ്ക് ബാലന്‍സായി ഒരു കോടിയിലധികം രൂപ മാത്രമാണ് മോദിയുടെ അക്കൌണ്ടിലുള്ളത്. ഒരുലക്ഷം രൂപയിലധികമുള്ള സ്വര്‍ണാഭരണങ്ങളും 2 ലക്ഷത്തിന്റെ നിക്ഷേപവും മോദിക്ക് സ്വന്തമായുണ്ട്.

വെറും നാല് മോതിരങ്ങളാണ് സ്വര്‍ണാഭരണങ്ങളായി അദ്ദേഹത്തിന്റെ പക്കലുളളത്. 1,38,060 രൂപ വില വരുന്നതാണ് സ്വര്‍ണ മോതിരങ്ങള്‍. നിക്ഷേപമുളളതില്‍ 11,29,690 ലക്ഷം രൂപ ഗാന്ധിനഗര്‍ എസ്ബിഐ ബ്രാഞ്ചിലാണ്. 1 കോടി 8 ലക്ഷം രൂപയോളം നിക്ഷേപം മറ്റൊരു എസ്ബിഐ അക്കൗണ്ടിലുമുണ്ട്. ഇന്‍ഷുറന്‍സ് തുകയായി 1,59,281 രൂപയുണ്ട്. നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റില്‍ 5,18,235 രൂപയാണുളളത്.

മോദിയുടെ സ്വത്തുവിവരങ്ങള്‍ അറിയാം

Posted by MediaoneTV on Wednesday, September 19, 2018

ഗാന്ധിനഗറിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ഒരു കോടി രൂപയുടെ ഓഹരി മോദിക്കുണ്ട്. 2002ല്‍ 1.30 ലക്ഷം രൂപയ്ക്കായിരുന്നു മോദി ഇത് വാങ്ങിയത്. ഈ അപ്പാര്‍ട്ട്മെന്റിന്റെ നാലില്‍ ഒരു ഓഹരിയാണിത്. അദ്ദേഹം വായ്പയൊന്നും എടുത്തിട്ടില്ല. അദ്ദേഹത്തിന് സ്വന്തമായി കാറുകളോ ബൈക്കുകളോ ഇല്ല.

2018 മാര്‍ച്ച് 31വരെയുള്ള കണക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്.