LiveTV

Live

National

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഡോക്ടറെ നഴ്‍സുമാര്‍ തല്ലിച്ചതച്ചു

ഡോക്ടറെ നഴ്‍സുമാര്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. 

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഡോക്ടറെ നഴ്‍സുമാര്‍ തല്ലിച്ചതച്ചു

ജൂനിയര്‍ നഴ്‍സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഡോക്ടറെ നഴ്‍സുമാര്‍ കൂട്ടുംചേര്‍ന്ന് തല്ലിച്ചതച്ചു. ബിഹാറിലെ കതിഹാറിലാണ് സംഭവം. രണ്ടാം വര്‍ഷ ട്രെയിനി നഴ്‍സിനെയാണ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു.

ഡോക്ടറെ നഴ്‍സുമാര്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. ആശുപത്രി അധികൃതര്‍ക്കാണ് നഴ്‍സുമാര്‍ ആദ്യം പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് വിശദീകരണം തേടാന്‍ ഡോക്ടറെ വിളിച്ചുവരുത്തി. ഇതിനിടെയാണ് ഡോക്ടറുമായി വാക്കുതര്‍ക്കമുണ്ടാകുകയും നഴ്‍സുമാര്‍ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തത്. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ പൊലീസ് സംഘമാണ് ആരോപണ വിധേയനായ ഡോക്ടറെ രക്ഷപെടുത്തി പുറത്തെത്തിച്ചത്.