LiveTV

Live

National

സി.ബി.എസ്.ഇ റാങ്ക് ജേതാവായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തു

ഹരിയാന മഹേന്ദഗാഡ് ജില്ലയിലെ കനൈനയിലാണ് സംഭവം.

സി.ബി.എസ്.ഇ റാങ്ക് ജേതാവായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തു

ഹരിയാനയില്‍ സി.ബി.എസ്.ഇ റാങ്ക് ജേതാവ് കൂടിയായിരുന്ന 19കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗം ചെയ്തു. ഹരിയാന മഹേന്ദഗാഡ് ജില്ലയിലെ കനൈനയിലാണ് സംഭവം.

ബുധനാഴ്ചയാണ് കാറിലെത്തിയെ അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മയക്കുമരുന്ന് പാനീയം നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കനൈനയിലുള്ള ബസ് സ്റ്റോപ്പിന് സമീപം യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിവാരി വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ പറഞ്ഞു. ഉള്‍ഗ്രാമത്തില്‍ നിന്നുള്ള യുവതി പഠനത്തില്‍ മികച്ചു നിന്നിരുന്നു. സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷയില്‍ റാങ്ക് ലഭിച്ചിരുന്നു.