LiveTV

Live

National

ഡല്‍ഹിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വെടിയേറ്റ് മരിച്ചു

കോണ്‍സ്റ്റബിളായ രാം അവതാര്‍ കോള്‍വാറിനെയാണ്(35) ജയ്ത്പൂരിലുള്ള വസതിക്ക് സമീപം വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 ഡല്‍ഹിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വെടിയേറ്റ് മരിച്ചു

ഡല്‍ഹിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വെടിയേറ്റ് മരിച്ചു. കോണ്‍സ്റ്റബിളായ രാം അവതാര്‍ കോള്‍വാറിനെയാണ്(35) ജയ്ത്പൂരിലുള്ള വസതിക്ക് സമീപം വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച 11നും 11.30നും ഇടയിലാണ് സംഭവം. വീടിന് കുറച്ചകലെയായി അബോധാവസ്ഥയില്‍ കിടക്കുന്ന രാമിനെ അയല്‍വാസിയാണ് കണ്ടത്. ഉടന്‍ തന്നെ കുടുംബാംഗങ്ങളെ അറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാമിന്റെ വയറിന്റെ ഇടത് ഭാഗത്തായി ബുള്ളറ്റ് കൊണ്ടുള്ള മുറിവുള്ളതായി ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് വെടിയേറ്റുവെന്ന് മറ്റുള്ളവര്‍ അറിയുന്നത്. അംബേദ്ക്കര്‍ നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് രാം. മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് വേണ്ട ധാന്യമാവ് വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നില്‍ അറിയാവുന്ന ചിലര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഈ ഭാഗത്തുള്ള സിസി ടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ദൃശ്യങ്ങള്‍ ഒന്നും പതിഞ്ഞിട്ടുണ്ടായിരുന്നില്ല. ദൃക്സാക്ഷികളെ തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. രാജസ്ഥാന്‍ സ്വദേശിയായ കോള്‍വാര്‍ 2003ലാണ് ഡല്‍ഹി പൊലീസില്‍ ചേരുന്നത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് ഡല്‍ഹിയിലാണ് താമസം. സംഭവത്തില്‍ ആരെയും സംശയമില്ലെന്നാണ് കുടുംബം പറയുന്നത്.