LiveTV

Live

National

പി.സി ജോര്‍ജിനെ വിമര്‍ശിച്ച സ്വര ഭാസ്കറിനെ അധിക്ഷേപിച്ച് സംവിധായകന്‍; ഒടുവില്‍ ട്വിറ്റര്‍ അക്കൌണ്ട് ബ്ലോക്കായി

കന്യാസ്ത്രീക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെ വിമര്‍ശിച്ചായിരുന്നു സ്വരയുടെ ട്വീറ്റ്

പി.സി ജോര്‍ജിനെ വിമര്‍ശിച്ച സ്വര ഭാസ്കറിനെ അധിക്ഷേപിച്ച് സംവിധായകന്‍; ഒടുവില്‍ ട്വിറ്റര്‍ അക്കൌണ്ട് ബ്ലോക്കായി

ബോളിവുഡ് നടി സ്വര ഭാസ്കറിനെ അധിക്ഷേപിച്ച് ട്വീറ്റിട്ട സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ അക്കൌണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെ വിമര്‍ശിച്ചായിരുന്നു സ്വരയുടെ ട്വീറ്റ്. ഈ ട്വീറ്റിനെ പരിഹസിച്ചാണ് വിവേക് മോശം പരാമര്‍ശം നടത്തിയത്. പരാമര്‍ശം പിന്‍വലിച്ച ശേഷം ട്വിറ്റര്‍ അക്കൌണ്ട് തിരിച്ചുകിട്ടി.

"ലജ്ജാകരവും അരോചകവും. ഇന്ത്യയില്‍ മത, രാഷ്ട്രീയ ഇടങ്ങളില്‍ മാലിന്യം നിറഞ്ഞിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഓക്കാനിക്കാന്‍ വരുന്നു", കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജിനെ വിമര്‍ശിച്ചാണ് സ്വര ഭാസ്കര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തത്. ലൈംഗിക ചൂഷണങ്ങള്‍ വെളിപ്പെടുത്താന്‍ സ്ത്രീകള്‍ ഉപയോഗിച്ച മീ ടൂ ഹാഷ് ടാഗ് പരാമര്‍ശിച്ചാണ് വിവേക് സ്വരയെയും കന്യാസ്ത്രീയെയും അധിക്ഷേപിച്ചത്.

പിന്നാലെ മറുപടിയുമായി സ്വരയെത്തി. "നിങ്ങള്‍ക്കിഷ്ടമില്ലാത്ത സ്ത്രീയെ പരസ്യമായി അപമാനിക്കാന്‍ ബലാത്സംഗത്തെ അതിജീവിച്ചവളുടെ മാനസികാഘാതത്തെ പരിഹസിക്കുകയാണ് നിങ്ങള്‍. ബുദ്ധിസ്ഥിരതയുള്ളപ്പോള്‍ ഒന്ന് ചിന്തിക്കുക. അല്ലെങ്കില്‍ ബുദ്ധിഭ്രമം വരും. എത്ര തരം താണ പരാമര്‍ശം"- വിവേകിന്‍റെ മോശം പരാമര്‍ശം സ്വര ട്വിറ്റര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി.

പിന്നാലെ വിവേകിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് ബ്ലോക്കായി. അധിക്ഷേപം നിറഞ്ഞ പരാമര്‍ശം നീക്കംചെയ്ത ശേഷം മാത്രമാണ് അക്കൌണ്ട് തിരിച്ചുകിട്ടിയത്.