LiveTV

Live

National

മുംബൈയില്‍ കാണാതായ എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റിനെ കൊലപ്പെടുത്തിയ നിലയില്‍

ക്വട്ടേഷന്‍ നല്‍കിയ സംഘത്തെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ജോലി സംബന്ധമായ വൈരാഗ്യമാണ് കൊലക്ക് പിന്നിലെ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

മുംബൈയില്‍ കാണാതായ എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റിനെ കൊലപ്പെടുത്തിയ നിലയില്‍

ഒരാഴ്ച് മുമ്പ് കാണാതായ എച്ച്ഡിഎഫ്സി ബാങ്ക് മുംബൈ വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് സാങ്‍‌വിയുടെ മൃതദേഹം കണ്ടെത്തി. കുത്തേറ്റ് മരിച്ച നിലയില്‍ കല്യാണിലെ ഹാജി മലാങ് തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത് വയസ്സുകാരനായ സഫ്രാസ് ഷെയ്ഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗ സംഘം നല്‍കിയ ക്വട്ടേഷന്‍ സ്വീകരിച്ച് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയെന്ന് സഫ്രാസ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ക്വട്ടേഷന്‍ നല്‍കിയ സംഘത്തെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ജോലി സംബന്ധമായ വൈരാഗ്യമാണ് കൊലക്ക് പിന്നിലെ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.