LiveTV

Live

National

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം

ഭരണഘടനയുടെ 161 പരിഛേദം പ്രകാരം പ്രതികളെ വിട്ടയക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ട്. ഇതുപയോഗിച്ചാണ് പേരറിവാളന്‍ ഉള്‍പ്പെടെയുള്ള ഏഴു പേരെ വിട്ടയക്കാന്‍ തീരുമാനമെടുത്തത്

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം

രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറും. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ഡി.ജയകുമാര്‍ അറിയിച്ചു.

ഭരണഘടനയുടെ 161 പരിഛേദം പ്രകാരം പ്രതികളെ വിട്ടയക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ട്. ഇതുപയോഗിച്ചാണ് പേരറിവാളന്‍ ഉള്‍പ്പെടെയുള്ള ഏഴു പേരെ വിട്ടയക്കാന്‍ തീരുമാനമെടുത്തത്. പേരറിവാളന്റെ ദയാഹര്‍ജിയില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രിംകോടതി പറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ തീരുമാനം.

ഗവര്‍ണര്‍ക്ക് നല്‍കിയ ദയാഹര്‍ജിയില്‍ രണ്ട് വര്‍ഷമായി നടപടിയുണ്ടായില്ലെന്ന് കാണിച്ച് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് കോടതി, ഗവര്‍ണറുടെ അധികാരത്തെ കുറിച്ച് പറഞ്ഞത്. പേരറിവാളന്‍, നളിനി, മുരുകന്‍, ശാന്തന്‍ എന്നിവര്‍ വെല്ലൂര്‍ ജയിലിലും രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ മധുര ജയിലിലുമാണ്.