LiveTV

Live

National

ഏകാധിപതികള്‍ ഒരുനാള്‍ വീഴും; ഫാഷിസത്തിനെതിരായ പോരാട്ടമാണിതെന്ന് സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ

വിയോജിപ്പുകളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. പൊലീസിനെയും ജുഡീഷ്യറിയേയും കൂട്ടുപിടിച്ച് സഞ്ജീവ് ഭട്ടിനോട് പകതീര്‍ക്കുകയാണെന്നും ശ്വേത ഭട്ട്

ഏകാധിപതികള്‍ ഒരുനാള്‍ വീഴും; ഫാഷിസത്തിനെതിരായ പോരാട്ടമാണിതെന്ന് സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ

ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെ മോചിപ്പിക്കാന്‍ പിന്തുണ തേടി ഭാര്യ ശ്വേത ഭട്ട്. വിയോജിപ്പുകളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. പൊലീസിനെയും ജുഡീഷ്യറിയേയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ സഞ്ജീവ് ഭട്ടിനോട് പകതീര്‍ക്കുകയാണെന്നും ശ്വേത ഭട്ട് ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പൊലീസിനെയും ജുഡീഷ്യറിയേയും വ്യക്തിവിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുന്ന കാലത്ത്, മാധ്യമപ്രവര്‍ത്തകര്‍ ജോലി സംബന്ധമായ സത്യസന്ധതയേക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാലത്ത് സത്യവും നീതിയും പുലരുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രമേ കഴിയൂ. ഫാഷിസത്തിനെതിരായ പോരാട്ടമാണിത്. സഞ്ജീവ് ഭട്ടിനെ ജയിലില്‍ നിന്ന് ഇറക്കാന്‍ എല്ലാവരുടേയും പിന്തുണ ആവശ്യമുണ്ടെന്നും ശ്വേത പറഞ്ഞു.

This is Shweta Sanjiv Bhatt I would like to thank you all for your unwavering and unconditional support for Sanjiv. I...

Posted by Sanjiv Bhatt on Saturday, September 8, 2018

സഞ്ജീവ് ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ മഹാത്മാഗാന്ധിയുടെ പ്രശസ്തമായ വചനം ഉദ്ധരിക്കുമായിരുന്നു- "നിരാശ തോന്നുമ്പോള്‍ ചരിത്രത്തില്‍ എങ്ങനെയാണ് സത്യവും സ്‌നേഹവും എപ്പോഴും വിജയം നേടിയതെന്ന് ഞാന്‍ ചിന്തിക്കും. സ്വച്ഛാധിപതികളും കൊലയാളികളും ഒരുകാലത്ത് അജയ്യരാണെന്ന് തോന്നും. പക്ഷേ അവസാനം അവര്‍ വീഴുക തന്നെ ചെയ്യും"

സഞ്ജീവ് ഭട്ടിനെ പിന്തുണച്ചവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തിയാണ് ശ്വേത ഫേസ് ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്. സഞ്ജീവ് ഭട്ടിന്‍റെ ഫേസ് ബുക്ക് പ്രൊഫൈലിലാണ് ശ്വേത ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.