LiveTV

Live

National

‘തകര്‍ക്കുക, ഞെരുക്കുക, ഇല്ലാതാക്കുക - ഇതാണ് ബി.ജെ.പിയുടെ ലക്ഷ്യം’ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്

ബി.ജെ.പി എന്നാല്‍ ‘ബഹുത് ജൂഠി പാർട്ടി’(നിരവധി കള്ളത്തരങ്ങളുടെ പാര്‍ട്ടി) എന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശം.

‘തകര്‍ക്കുക, ഞെരുക്കുക, ഇല്ലാതാക്കുക - ഇതാണ് ബി.ജെ.പിയുടെ ലക്ഷ്യം’ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്

രൂപയുടെ വിനിമയ നിരക്കിലെ വീഴ്ച, ഇന്ധന വില വർധനവ്, റാഫേൽ അഴിമതി ആരോപണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ ബി.ജെ.പിയുടെ മൌനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല. ബി.ജെ.പി എന്നാല്‍ 'ബഹുത് ജൂഠി പാർട്ടി'(നിരവധി കള്ളത്തരങ്ങളുടെ പാര്‍ട്ടി) എന്നാണെന്നും അദ്ദേഹം തുറന്നടിച്ചു.

രാജ്യത്തെ പ്രധാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ബി.ജെ.പി വന്‍ പരാജയമാണെന്ന് സുർജെവാല വിമര്‍ശിച്ചു. 'തകര്‍ക്കുക, ഞെരുക്കുക, ഇല്ലാതാക്കുക ' എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''പെട്രോൾ വിലവർധന, പണപ്പെരുപ്പം, രൂപയുടെ ഇടിവ്, സമ്പദ് വ്യവസ്ഥയിലെ പരാജയം, റാഫേൽ അഴിമതി തുടങ്ങിയ വിഷയങ്ങളിൽ ബി.ജെ.പി നിശ്ശബ്ദരാണ്. ഈ നിശ്ശബ്ദത ജനങ്ങളോടുള്ള ബി.ജെ.പിയുടെ നിസ്സംഗതയാണ് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നത്.'' സുർജെവാല ട്വീറ്റ് ചെയ്തു.