LiveTV

Live

National

രാഹുല്‍ ഗാന്ധിയുടെ കൈലാസ- മാനസസരോവര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്

12 ദിവസത്തെ യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു

 രാഹുല്‍ ഗാന്ധിയുടെ കൈലാസ- മാനസസരോവര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈലാസ- മാനസസരോവര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്. 12 ദിവസത്തെ യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. നേരത്തെ രാഹുലിന്റെ യാത്രയെ ബി.ജെ.പി പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

 രാഹുല്‍ ഗാന്ധിയുടെ കൈലാസ- മാനസസരോവര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്

രാഹുല്‍ ഗാന്ധി കൈലാസ മാനസസരോവര്‍ യാത്രക്കിടെ ക്യാമ്പില്‍ സമയം ചെലവിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാഹുലിനൊപ്പമുള്ള ചിത്രങ്ങള്‍ മറ്റ് തീര്‍ത്ഥാടകരും ട്വീറ്റ് ചെയ്തിട്ടുണ്ട്. 12 ദിവസത്തെ മാനസസരോവര്‍ യാത്രയ്ക്കായ് ഓഗസ്റ്റ് 31 നാണ് രാഹുല്‍ ഗാന്ധി യാത്ര തിരിച്ചത്. ഇതിനിടെ ഇവിടെ വെറുപ്പില്ലെന്ന അടിക്കുറിപ്പോടെ മാനസസരോവര്‍ തടാകത്തിന്റെ ചിത്രം രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. ട്രക്കിങിന് മാത്രമാണ് രാഹുല്‍ യാത്ര നടത്തുന്നതെന്നായിരുന്നു ബിജെപി നേതാവ് അമിത് മാളവ്യയുടെ പ്രതികരണം. രാഹുലിന്റെ ട്വീറ്റിലെ അത് എന്ന പ്രയോഗം ശിവനെ അധിക്ഷേപിക്കലാണെന്നും അമിത് ആരോപിച്ചു. ഇതിന് മറുപടിയായി കൈലാസത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ശിവനാണ് പ്രപഞ്ചമെന്നും രാഹുല്‍ ഇന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.