LiveTV

Live

National

പുലി വരെ പേടിച്ചോടി ഈ തെരുവ് നായയുടെ കുര കേട്ട്; വീഡിയോ കാണാം

ജയ്പൂരിലെ ജാലന ഫോറസ്റ്റ് റിസര്‍വ്വിലാണ് സംഭവം. 2017 ല്‍ പുലി സഫാരി പാര്‍ക്കായി മാറ്റിയെടുത്തതാണ് ഇവിടം. 

 പുലി വരെ പേടിച്ചോടി ഈ തെരുവ് നായയുടെ കുര കേട്ട്; വീഡിയോ കാണാം

അല്ല പിന്നെ തെരുവ് നായകളോടാണോ പുലിയുടെ കളി..മനുഷ്യരെ വരെ വിറപ്പിക്കുന്ന ഈ നായകള്‍ക്ക് മുന്നില്‍ എന്ത് പുലിയല്ലേ...കേട്ടിട്ട് അതിശയം തോന്നുന്നുണ്ടോ..പുലിയെ വരെ പറപ്പിച്ച ഈ തെരുവ് നായയെ കണ്ടാല്‍ ആരുമൊന്ന് സല്യൂട്ട് വച്ച്പോകും. ആരെയും കൂസാതെയുള്ള ആ കുര കേട്ട്.

ജയ്പൂരിലെ ജാലന ഫോറസ്റ്റ് റിസര്‍വ്വിലാണ് സംഭവം. 2017 ല്‍ പുലി സഫാരി പാര്‍ക്കായി മാറ്റിയെടുത്തതാണ് ഇവിടം. പാന്തര്‍ ജോപ്പക്കും കാളി മാതാ ക്ഷേത്രത്തിനുമിടയിലുള്ള റോഡിലായിരുന്നു സംഭവം നടന്നത്. ചൊവ്വാഴ്ച ജിപ്സിയില്‍ ഈ വഴി വന്ന ഒരു കൂട്ടം ടൂറിസ്റ്റുകളാണ് തെരുവ് നായയുടെ കുര കേട്ട് പുലി പേടിച്ചോടുന്ന വീഡിയോ പകര്‍ത്തിയത്. മണ്‍ റോഡില്‍ കിടന്നുറങ്ങുന്ന നായയെ ആക്രമിക്കാന്‍ പുലി ശ്രമിക്കുന്നു. എന്നാല്‍ ഒട്ടും പേടിക്കാതെ തെരുവ് നായ കുരച്ച് പുലിയെ ഓടിക്കുകയാണ് ചെയ്തത്. ശരിക്കും ഭയപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അതെന്ന് ജിപ്സിയുടെ ഡ്രൈവര്‍ വേദ് പ്രകാശ് പറഞ്ഞു.