LiveTV

Live

National

“എന്‍റെ ഹൃദയം മുറിഞ്ഞ് രക്തമൊഴുകുന്നു”; പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത പ്രതിക്ക് വധശിക്ഷ വിധിച്ച് ജഡ്ജി ഇങ്ങനെ എഴുതി...

“ഈ സ്ഥിതി മാറിയില്ലെങ്കില്‍ ഈ രാജ്യത്തെ പെണ്‍കുഞ്ഞിനെ തന്ന് അനുഗ്രഹിക്കാന്‍ ഈശ്വരന്‍ മടിക്കുന്ന കാലം വിദൂരമല്ല”.

“എന്‍റെ ഹൃദയം മുറിഞ്ഞ് രക്തമൊഴുകുന്നു”; പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത പ്രതിക്ക് വധശിക്ഷ വിധിച്ച് ജഡ്ജി ഇങ്ങനെ എഴുതി...

മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് ജഡ്ജി പറഞ്ഞു, "ഈ സ്ഥിതി മാറിയില്ലെങ്കില്‍ ഈ രാജ്യത്തെ പെണ്‍കുഞ്ഞിനെ തന്ന് അനുഗ്രഹിക്കാന്‍ ഈശ്വരന്‍ മടിക്കുന്ന കാലം വിദൂരമല്ല". ജയ്പൂരിലെ ഝുന്‍ഝുനുവിലെ വനിതാ ജഡ്ജായ നീരജ ദധിച്ചാണ് പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ മനംനൊന്ത് വിധി പ്രസ്താവത്തിനിടെ ഇങ്ങനെ പറഞ്ഞത്. തന്‍റെ മനോവേദന കവിതയായിട്ടാണ് ജഡ്ജി കോടതിയില്‍ അവതരിപ്പിച്ചത്.

"മൂന്ന് വസന്തങ്ങള്‍ മാത്രം കണ്ട കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് രാജ്യമാണ് നമ്മുടേത്? ഈ സംഭവമറിഞ്ഞ് എന്‍റെ ഹൃദയം മുറിഞ്ഞ് രക്തമൊഴുകുന്നുവെങ്കില്‍ ആ കുഞ്ഞിന്‍റെ അമ്മയ്ക്കെങ്ങനെയാണ് ഈ വേദന സഹിക്കാന്‍ കഴിയുക?" എന്നാണ് ജഡ്ജിയുടെ ചോദ്യം.

കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും അവര്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞൊരു ശിക്ഷയില്ലെന്നും ജഡ്ജി പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്ന് പറയുന്നവരോട് ജഡ്ജി ചോദിക്കുന്നത് അങ്ങനെയെങ്കില്‍ മൂന്ന് വയസ്സുകാരി ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടെന്നാണ്. അടുത്ത കാലത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ ലൈംഗിതാക്രമം 500 ശതമാനം വര്‍ധിച്ചെന്നും ജഡ്ജി പറഞ്ഞു.

ആഗസ്ത് 2നാണ് രാജസ്ഥാനിലെ ഝുന്‍ഝുനുവില്‍ മൂന്ന് വയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ടത്. ആഗസ്ത് 13ന് വിനോദ് കുമാര്‍ എന്നയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റകൃത്യം നടന്ന് 29 ആം ദിവസം കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.