LiveTV

Live

National

വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരും; ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍ 

പെണ്‍കുട്ടികള്‍ വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ അവരെ തട്ടിക്കൊണ്ടുവരാന്‍ യുവാക്കളെ സഹായിക്കുമെന്ന ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരും; ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍ 

പെണ്‍കുട്ടികള്‍ വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ അവരെ തട്ടിക്കൊണ്ടുവരാന്‍ യുവാക്കളെ സഹായിക്കുമെന്ന ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍. മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ രാം കദമാണ് പൊതുപരിപാടിയില്‍ ഈ പരാമര്‍ശം നടത്തിയത്.

"നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തി, അവളത് നിരസിച്ചു എന്നതാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ ഞാനുണ്ട് നിങ്ങളെ സഹായിക്കാന്‍. നിങ്ങളുടെ മാതാപിതാക്കള്‍ക്കും ആ കുട്ടിയെ ഇഷ്ടമാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്കായി ഞാന്‍ ആ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരും. എന്‍റെ ഫോണ്‍ നമ്പര്‍ ഞാനിതാ നിങ്ങള്‍ക്ക് നല്‍കുന്നു. ആവശ്യമുള്ളപ്പോള്‍ വിളിക്കൂ" എന്നാണ് എംഎല്‍എ പറഞ്ഞത്.

ഘട്കോപറില്‍ നിന്നുള്ള എംഎല്‍എയാണ് രാം കദം. എംഎല്‍എമാര്‍ പോലും ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ മഹാരാഷ്ട്രയിലെ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരായിരിക്കുമെന്നാണ് ഉയരുന്ന വിമര്‍ശനം.