LiveTV

Live

National

മകള്‍ക്ക് അച്ഛന്‍റെ സ്നേഹം നിറഞ്ഞ സല്യൂട്ട്..

ഡപ്യൂട്ടി കമ്മീഷണര്‍ ഉമാമഹേശ്വര ശര്‍മയും എസ്‍പി സിന്ധു ശര്‍മയുമാണ് ആ അച്ഛനും മകളും

മകള്‍ക്ക് അച്ഛന്‍റെ സ്നേഹം നിറഞ്ഞ സല്യൂട്ട്..

മക്കള്‍ ഉയരങ്ങള്‍ കീഴടക്കണമെന്നാണ് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം. ജോലിയില്‍ അച്ഛനേക്കാള്‍ വളര്‍ന്ന മകള്‍ എസ്‍പിയായപ്പോള്‍ ഡപ്യൂട്ടി കമ്മീഷണറായ അച്ഛന്‍ മകള്‍ക്ക് ഹൃദയം നിറഞ്ഞ്, സ്നേഹപൂര്‍വ്വം സല്യൂട്ട് അടിച്ചു.

തെലങ്കാനയിലാണ് സംഭവം. ഡപ്യൂട്ടി കമ്മീഷണര്‍ ഉമാമഹേശ്വര ശര്‍മയും എസ്‍പി സിന്ധു ശര്‍മയുമാണ് ആ അച്ഛനും മകളും. 30 വര്‍ഷത്തിലേറെയായി ഉമാമഹേശ്വര ശര്‍മ സര്‍വ്വീസിലുണ്ട്. എസ്.ഐ ആയിട്ടായിരുന്നു ആദ്യ നിയമനം. മകളാകട്ടെ സര്‍വ്വീസിലെത്തിയിട്ട് നാല് വര്‍ഷമായതേയുള്ളൂ. 2014ലാണ് സിന്ധു ഐപിഎസ് നേടിയത്.

ജോലിക്കിടെ ഇരുവരും മുഖാമുഖം വന്നപ്പോള്‍ അച്ഛന്‍ ചട്ടങ്ങളും നിയമങ്ങളും മറന്നില്ല. അച്ഛനും മകളുമൊക്കെ വീട്ടില്‍. ജോലിയില്‍ മകള്‍ തന്‍റെ സീനിയര്‍ ഓഫീസറായതിനാല്‍ സല്യൂട്ട് ചെയ്യുമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അച്ഛന്‍റെ മറുപടി. തെലങ്കാന രാഷ്ട്രീയ സമിതിയുടെ യോഗ സ്ഥലത്ത് മുഖാമുഖം കണ്ടപ്പോഴാണ് അച്ഛന്‍‍ മകള്‍ക്ക് സ്നേഹപൂര്‍വ്വം അഭിമാനത്തോടെ ഉത്തരവാദിത്വം മറക്കാതെ സല്യൂട്ട് അടിച്ചത്.