LiveTV

Live

National

വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് 65 അശ്ലീല വീഡിയോകള്‍; യുവമോര്‍ച്ച നേതാവിനെതിരെ കേസെടുത്തു

യുവമോര്‍ച്ചയുടെ ഹരിയാനയിലെ ഉപാധ്യക്ഷന്‍ അമിത് ഗുപ്തക്കെതിരെയാണ് കേസെടുത്തത്.

വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് 65 അശ്ലീല വീഡിയോകള്‍; യുവമോര്‍ച്ച നേതാവിനെതിരെ കേസെടുത്തു

വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ചെന്ന പരാതിയില്‍ യുവമോര്‍ച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു. യുവമോര്‍ച്ചയുടെ ഹരിയാനയിലെ ഉപാധ്യക്ഷന്‍ അമിത് ഗുപ്തക്കെതിരെയാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ ഇയാളെ പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കിയതായി ബി.ജെ.പി അറിയിച്ചു.

ഹരിയാന പ്രദേശ് മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത മേത്തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമെല്ലാം അടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് 65ഓളം അശ്ലീല വീഡിയോകള്‍ അമിത് അയച്ചെന്നായിരുന്നു പരാതി. ആഗസ്ത് 29, 30 തിയ്യതികളിലാണ് വീഡിയോകള്‍ അയച്ചത്.

അഞ്ച് വര്‍ഷം വരെ തടവ്, 10 ലക്ഷം രൂപ പിഴ എന്നീ ശിക്ഷകള്‍ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എവിടെ നിന്ന് എപ്പോഴാണ് വീഡിയോകള്‍ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൈബര്‍ സെല്‍ അന്വേഷിച്ചുവരികയാണ്.

അതേസമയം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അമിത് ഫോണ്‍ സുഹൃത്തുക്കളുടെ കയ്യില്‍ നല്‍കിയിരുന്നുവെന്നും സുഹൃത്തുക്കളുടെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വീഡിയോകള്‍ വാട്സ് ആപ്പ് ഗ്രൂപ്പിലെത്തിയതാണെന്നും ബിജെപിയുടെ പഞ്ച്കുലയിലെ നേതാവ് ദീപക് ശര്‍മ പറഞ്ഞു. സംഭവത്തെ അപലപിച്ച ദീപക് ശര്‍മ അമിതിനെ യുവമോര്‍ച്ചയുടെ പദവിയില്‍ നിന്നും നീക്കിയെന്നും വ്യക്തമാക്കി.