LiveTV

Live

National

‘രാഹുല്‍ അഴുക്കുജലത്തിലെ കീടം’ അധിക്ഷേപവുമായി കേന്ദ്ര മന്ത്രി

രാഹുല്‍ ഗാന്ധി മാനസിക രോഗിയും അഴുക്കുജലത്തിലെ കീടവുമാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടായിരുന്നു ചൌബെ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചത്.

‘രാഹുല്‍ അഴുക്കുജലത്തിലെ കീടം’ അധിക്ഷേപവുമായി കേന്ദ്ര മന്ത്രി

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ ചൌബെ. രാഹുല്‍ ഗാന്ധി മാനസിക രോഗിയും അഴുക്കുജലത്തിലെ കീടവുമാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടായിരുന്നു ചൌബെ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചത്.

''നമ്മുടെ പ്രധാനമന്ത്രി ആകാശത്തിന് സമാനമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി അഴുക്കുജലത്തിലെ കീടവും.'' എന്നായിരുന്നു ചൌബെയുടെ പ്രസ്താവന. നരേന്ദ്ര മോദി സര്‍ക്കാരിലെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിയാണ് അശ്വിനി കുമാര്‍ ചൌബെ.

റാഫേല്‍ കരാറിലെ രാഹുലിന്റെ നിലപാടുകളില്‍ അമര്‍ഷം പ്രകടിപ്പിച്ച ചൌബെ രാഹുല്‍ മാനസികരോഗിയാണെന്നും പരിഹസിച്ചു. ''ബുദ്ധിമാനെന്നും മഹാനെന്നും എല്ലാം തികഞ്ഞവനെന്നുമാണ് രാഹുല്‍ സ്വയം വിശേഷിപ്പിക്കുന്നത്. രാഫേല്‍ കരാറില്‍ മോദിയെ നുണയനെന്നാണ് രാഹുല്‍ വിളിച്ചത്. ഒരു മാനസിക രോഗിക്കേ ഇങ്ങനെയൊക്കെ പറയാന്‍ സാധിക്കൂ. അയാളെ മാനസികാരോഗ്യാശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.'' കേന്ദ്ര മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ 'അഴിമതികളുടെ മാതാവ്' എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

ഇന്ത്യയെ പുരോഗമനപരമായി നയിക്കുന്ന ഒരു പ്രധാനമന്ത്രിയെയാണ് ഇന്ത്യക്ക് ആവശ്യമെന്ന് പറഞ്ഞ ചൌബെ, വരാനിരിക്കുന്ന ഇലക്ഷനിലും നരേന്ദ്രമോദിയെ തന്നെ പ്രധാനമന്ത്രിയാക്കുവാന്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അവകാശപ്പെട്ടു.അശ്വിനി കുമാര്‍ ചൌബെ.