LiveTV

Live

National

മദ്യലഹരിയില്‍ ബിജെപി നേതാവിന്റെ മകന്റെ ഡ്രൈവിംഗ്; റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി

ബിജെപിയുടെ കിസാന്‍ മോര്‍ച്ചയുടെ തലവന്‍ ബദ്രി നാരായണ്‍ മീണയുടെ മകനാണ് ഭരത് ഭൂഷണ്‍. അപകടമുണ്ടാക്കിയ കാര്‍ ബദ്രി നാരായണ്‍ മീണയുടെ പേരിലുള്ളതാണ്.

മദ്യലഹരിയില്‍ ബിജെപി നേതാവിന്റെ മകന്റെ ഡ്രൈവിംഗ്; റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി

മദ്യലഹരിയില്‍ ബിജെപി നേതാവിന്റെ മകന്റെ ഡ്രൈവിംഗില്‍ റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന ജയ്പൂരിലെ ഗാന്ധിനഗര്‍ റെയില്‍വെ സ്റ്റേഷനു സമീപമുള്ള ഓവര്‍ബ്രിഡ്ജിന് സമീപമാണ് അപകടം.

റോഡരികില്‍ കിടന്നുറങ്ങുന്നവരുടെ ഇടയിലേക്ക് അമിതവേഗതയില്‍ വാഹനം ഇടിച്ചു കയറുകയായിരുന്നു. കിടന്നുറങ്ങുകയായിരുന്ന നാല് തൊഴിലാളികള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരില്‍ രണ്ടുപേര്‍ ഇന്ന് രാവിലെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

35 കാരനായ ഭരത് ഭൂഷണ്‍മീണയാണ് മദ്യപിച്ച് കാറോടിച്ചതിനെ തുടര്‍ന്ന് അപകടമുണ്ടാക്കിയത്. ബിജെപിയുടെ കിസാന്‍ മോര്‍ച്ചയുടെ തലവന്‍ ബദ്രി നാരായണ്‍ മീണയുടെ മകനാണ് ഭരത് ഭൂഷണ്‍. അപകടമുണ്ടാക്കിയ കാര്‍ ബദ്രി നാരായണ്‍ മീണയുടെ പേരിലുള്ളതാണ്.