LiveTV

Live

National

രാഖി കെട്ടാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തുചാടിയ ദിലീപ് കുമാര്‍ സാഹ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

രാഖി കെട്ടാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

രാഖി കെട്ടാന്‍ കാമുകിയെ അധ്യാപകര്‍ നിര്‍ബന്ധിച്ചതിന് പിന്നാലെ 18 വയസ്സുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ത്രിപുരയിലെ അഗര്‍ത്തലയിലാണ് സംഭവം. സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തുചാടിയ ദിലീപ് കുമാര്‍ സാഹ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

അഗര്‍ത്തലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് ദിലീപ് കുമാറിന്‍റെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കളെ തിങ്കളാഴ്ച സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നു. പെണ്‍കുട്ടിയോട് ദിലീപിന്‍റെ കയ്യില്‍ രാഖി കെട്ടാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു. ഇരുവരും ആവശ്യം നിഷേധിച്ചു.

പിന്നാലെ സ്കൂളിന്‍റെ മുകളിലത്തെ നിലയിലേക്ക് ഓടിക്കയറിയ ദിലീപ് താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ദിലീപ് അപകടനില തരണം ചെയ്തിട്ടില്ല. അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. പരാതി ലഭിച്ചെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.