LiveTV

Live

National

സ്വത്തിനെ ചൊല്ലി തര്‍ക്കം; മകന്‍ അച്ഛന്‍റെ കണ്ണ് ചൂഴ്ന്നെടുത്തു

ബംഗളൂരുവില്‍ അഭിഷേക് ചേതന്‍ എന്നയാളാണ് 65കാരനായ അച്ഛന്‍ പരമേശ്വറിന്‍റെ കണ്ണ് ചൂഴ്ന്നെടുത്തത്

 സ്വത്തിനെ ചൊല്ലി തര്‍ക്കം; മകന്‍ അച്ഛന്‍റെ കണ്ണ്  ചൂഴ്ന്നെടുത്തു

സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അച്ഛന്‍റെ കണ്ണ് മകന്‍ കൈ കൊണ്ട് ചൂഴ്ന്നെടുത്തു. ബംഗളൂരുവില്‍ അഭിഷേക് ചേതന്‍ എന്നയാളാണ് 65കാരനായ അച്ഛന്‍ പരമേശ്വറിന്‍റെ കണ്ണ് ചൂഴ്ന്നെടുത്തത്.

ജെപി നഗറിലെ വീട് തന്‍റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് വഴക്കിട്ടത്. എന്നാല്‍ സ്വത്ത് മകനും മകള്‍ക്കുമായി വീതംവെയ്ക്കും എന്നായിരുന്നു പരമേശ്വറിന്‍റെ നിലപാട്. തര്‍ക്കം രൂക്ഷമായപ്പോള്‍ അഭിഷേക് കൈ കൊണ്ട് അച്ഛന്‍റെ കണ്ണില്‍ കുത്തി. വീട്ടില്‍ നിന്ന് ഓടിരക്ഷപ്പെട്ട അഭിഷേകിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരമേശ്വറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഒരു കണ്ണിന്‍റെ കാഴ്ച പോയ പരമേശ്വര്‍ സുഖം പ്രാപിച്ചുവരികയാണ്.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ് പരമേശ്വര. അതേസമയം ലഹരിക്ക് അടിമയായ അഭിഷേകിന് സ്ഥിരവരുമാനമില്ലെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുന്‍പ് അമ്മ മരിച്ചതിന് പിന്നാലെ സ്വത്തിനായി അവകാശവാദം ഉന്നയിച്ച് അഭിഷേക് അച്ഛനോട് വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.