LiveTV

Live

National

‘വൃദ്ധയെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ച് താഴെയിട്ടു; കരണത്തടിച്ചു’ പഞ്ചാബ് പൊലീസിന്‍റെ പരാക്രമം നടുറോഡില്‍

പൊലീസുകാരന്‍ സ്ത്രീയെ നടുറോഡില്‍ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ച് താഴെയിടുന്നതിന്‍റെയും മുഖത്തടിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

‘വൃദ്ധയെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ച് താഴെയിട്ടു; കരണത്തടിച്ചു’ പഞ്ചാബ് പൊലീസിന്‍റെ പരാക്രമം നടുറോഡില്‍

പഞ്ചാബ് പൊലീസ് വൃദ്ധയായ സ്ത്രീയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസുകാരന്‍ സ്ത്രീയെ നടുറോഡില്‍ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ച് താഴെയിടുന്നതിന്‍റെയും മുഖത്തടിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ചെയ്ത ജോലിക്ക് കൂലി ആവശ്യപ്പെട്ടതിനായിരുന്നു 70കാരിയായ ജസ്ബിര്‍ കൌര്‍ എന്ന വൃദ്ധയോട് പൊലീസിന്റെ പരാക്രമം. ബ്രിക് കില്‍ന്‍ കമ്പനി തൊഴിലാളികള്‍ വേതനം ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെയായിരുന്നു സംഭവം. ഒട്ടും ദാക്ഷിണ്യമില്ലാതെയായിരുന്നു വൃദ്ധയോട് പൊലീസുകാരന്റെ ക്രൂരത. നിരവധി തവണ മുഖത്താഞ്ഞടിക്കുകയും മുടിക്ക് പിടിച്ച് തറയിലേക്ക് വലിച്ചിടുകയും ചെയ്തു. പഞ്ചാബ് പൊലീസിന്‍റെ ക്രൂരതയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.