LiveTV

Live

National

“ഗോസ്വാമിയല്ല കൗസ്വാമി, #OMKVArnab”; അര്‍ണബിനും റിപബ്ലിക് ടിവിക്കുമെതിരെ മലയാളികള്‍

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നാണംകെട്ട ജനതയാണ് മലയാളികളെന്ന റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മലയാളികള്‍.

 “ഗോസ്വാമിയല്ല കൗസ്വാമി, #OMKVArnab”; അര്‍ണബിനും റിപബ്ലിക് ടിവിക്കുമെതിരെ മലയാളികള്‍

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നാണംകെട്ട ജനതയാണ് മലയാളികളെന്ന റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മലയാളികള്‍. റിപബ്ലിക് ടിവിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ മലയാളികളുടെ പ്രതിഷേധം നിറയുകയാണ്.

മോനെ ഗോസ്വാമി നീ തീർന്നു 😡

Posted by Aju Varghese on Saturday, August 25, 2018

#OMKVArnab പോലുള്ള ഹാഷ് ടാഗുകളുമായി ട്വിറ്ററിലും ഫേസ് ബുക്കിലും മലയാളികള്‍ പ്രതിഷേധം തുടരുകയാണ്.

ചാനലിന്‍റെ എല്ലാ പോസ്റ്റുകള്‍ക്കും താഴെ മലയാളികള്‍ പൊങ്കാലയുമായി എത്തുന്നുണ്ട്.

 “ഗോസ്വാമിയല്ല കൗസ്വാമി, #OMKVArnab”; അര്‍ണബിനും റിപബ്ലിക് ടിവിക്കുമെതിരെ മലയാളികള്‍

ട്രോളന്മാരും അര്‍ണബിന് പിന്നാലെയാണ്. ഗോസ്വാമിക്ക് പരിചയമുള്ള മലയാളികളല്ല, ശരിക്കുള്ള മലയാളികളെന്നാണ് ട്രോളന്മാരുടെ പൊതുഅഭിപ്രായം.

 “ഗോസ്വാമിയല്ല കൗസ്വാമി, #OMKVArnab”; അര്‍ണബിനും റിപബ്ലിക് ടിവിക്കുമെതിരെ മലയാളികള്‍

റിപബ്ലിക് ടിവിയില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് അര്‍ണബ് മലയാളികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തിനുള്ള യു.എ.ഇയുടെ സഹായ വാഗ്ദാനം സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു പരാമര്‍ശം. മലയാളികള്‍ നുണ പ്രചരിപ്പിക്കുകയാണ്. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതില്‍ അവര്‍ക്ക് പണം ലഭിക്കുന്നുണ്ടോ? രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും അര്‍ണബ് ചര്‍ച്ചക്കിടെ ആരോപിച്ചു.

പല തരത്തിലുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ചിലര്‍ പ്രളയക്കെടുതിയില്‍ കേരളത്തിനുണ്ടായ നഷ്ടവും കണക്കുകളും ചൂണ്ടിക്കാട്ടി ആധികാരികമായി പ്രതിഷേധിക്കുമ്പോള്‍ മറ്റ് ചിലര്‍ പച്ചയ്ക്ക് തെറി വിളിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം പ്രതികരണങ്ങളുണ്ട്.