LiveTV

Live

National

പോഷകാഹാരക്കുറവുള്ള ഭക്ഷണം ക്യാമ്പസുകളില്‍ നിര്‍ത്തലാക്കണം- യു.ജി.സി

 പോഷകാഹാരക്കുറവുള്ള ഭക്ഷണം ക്യാമ്പസുകളില്‍ നിര്‍ത്തലാക്കണം- യു.ജി.സി

കൃത്രിമ രുചി വർദ്ദക വസ്തുക്കൾ ഉപയോ​ഗിക്കുന്ന ഭക്ഷണങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിർത്തലാക്കണമെന്ന് യു.ജി.സി ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർക്കും നോട്ടീസ് അയച്ചു. യുവാക്കളുടെ ഇടയിൽ അമിതവണ്ണം കുറക്കാനും പോഷകാഹാരക്കുറവുള്ള ഭക്ഷണം പൂർണ്ണമായും ഒഴിവാക്കി പുതിയൊരു ആരോ​ഗ്യ പാരമ്പര്യം സൃഷ്ടിക്കാനുമായി 2016 രൂപം കൊണ്ട ആശയത്തെ മുന്നിൽ കണ്ട് കൊണ്ടാണ് ഈ തീരുമാനം.

പുതിയൊരു ആരോ​ഗ്യ പാരമ്പര്യം സൃഷ്ടിക്കുന്നതിലൂടെ യുവാക്കളുടെയിടയിൽ ആരോ​ഗ്യപരമായ ഭക്ഷണങ്ങളെക്കുറിച്ചുള്ള പ‍ഠനം കൂടി യു.ജി.സി ലക്ഷ്യം വക്കുന്നുണ്ട്. പോഷകാഹാരക്കുറവുള്ള ഭക്ഷണം കഴിക്കുന്നത് മൂലമുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങളെക്കുറിച്ച് കോളേജുകൾ വിദ്യാർത്ഥികളെ ​ബോധവത്കരിക്കണമെന്ന് യു.ജി.സി സെക്രട്ടറി രജ്നീഷ് ജെയ്ൻ പറഞ്ഞു.