LiveTV

Live

National

ഹരിയാനയില്‍ അഞ്ചു വയസുകാരിയെ ബന്ധു പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍

കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നും എന്നാല്‍ ഓപ്പറേഷന് ശേഷവും കുട്ടിയുടെ നില അതീവഗുരുതരമാണെന്നും ഗുരുഗ്രാം ശിശുക്ഷേമ സമിതി അധ്യക്ഷ ശകുന്തള ധുള്‍ പറഞ്ഞു.

 ഹരിയാനയില്‍ അഞ്ചു വയസുകാരിയെ ബന്ധു പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍

അഞ്ചു വയസുകാരിയെ ബന്ധുവായ അയല്‍വാസി പീഡനത്തിനിരയാക്കി. ക്രൂരമായ ബലാത്സംഗത്തിനിരയായ കുട്ടിയുടെ നില ഗുരുതരമാണ്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ഹരിയാനയിലെ മനേസറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നും എന്നാല്‍ ഓപ്പറേഷന് ശേഷവും കുട്ടിയുടെ നില അതീവഗുരുതരമാണെന്നും ഗുരുഗ്രാം ശിശുക്ഷേമ സമിതി അധ്യക്ഷ ശകുന്തള ധുള്‍ പറഞ്ഞു. പെണ്‍കുട്ടിയും ഒന്‍പതു വയസുകാരിയായ സഹോദരിയും വീട്ടില്‍ തനിച്ചായിരുന്നുവെന്നും ഈ സമയത്താണ് ഇരുപത്തിരണ്ടുകാരനായ പ്രതിയെ പീഡിപ്പിച്ചതെന്നും ഇന്‍സ്പെക്ടര്‍ കാന്ത ദേവി പറഞ്ഞു. രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മൂത്ത സഹോദരിക്കും ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. ഇവരുടെ കുടുംബം ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ഗ്രാമത്തിലാണ് താമസം. പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.