LiveTV

Live

National

ചുംബന ചികിത്സ; സ്ത്രീകളെ ചൂഷണം ചെയ്തതിന് ആള്‍ദൈവം കിസ്സിങ് ബാബ അറസ്റ്റില്‍

തനിക്ക് അത്ഭുതശക്തിയുണ്ടെന്ന അവകാശവാദവുമായാണ് രാം പ്രകാശ് ചൌഹാന്‍ എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം വിശ്വാസികളെ പറ്റിച്ചത്.

ചുംബന ചികിത്സ; സ്ത്രീകളെ ചൂഷണം ചെയ്തതിന് ആള്‍ദൈവം കിസ്സിങ് ബാബ അറസ്റ്റില്‍

താന്‍ കെട്ടിപ്പിടിച്ച് ചുംബിച്ചാല്‍ ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ മാറുമെന്ന് വിശ്വാസികളെ പറഞ്ഞുപറ്റിച്ച കിസ്സിങ് ബാബ അറസ്റ്റില്‍. തനിക്ക് അത്ഭുതശക്തിയുണ്ടെന്ന അവകാശവാദവുമായാണ് രാം പ്രകാശ് ചൌഹാന്‍ എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം വിശ്വാസികളെ പറ്റിച്ചത്. അസമിലെ മൊറിഗോണ്‍ ജില്ലയിലാണ് സംഭവം.

മൂന്ന് മാസം മുന്‍പ് കിസ്സിങ് ബാബ സ്വന്തം പേരില്‍ ഭൊറാല്‍ടപ്പ് ഗ്രാമത്തില്‍ അമ്പലം നിര്‍മിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍, ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍, മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് തന്‍റെ കൈവശം പ്രതിവിധിയുണ്ടെന്നാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചത്. പക്ഷേ രോഗശാന്തി തേടിയെത്തിയ സ്ത്രീകളെ ഇയാള്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് ചൂഷണം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചതായി മൊറിഗോണിലെ പൊലീസ് മേധാവി ജെ. ബോറ പറഞ്ഞു. തുടര്‍ന്നാണ് രാം പ്രകാശ് ചൌഹാനെ അറസ്റ്റ് ചെയ്തത്.

ഭഗവാന്‍ വിഷ്ണുവിന്‍റെ അനുഗ്രഹം ലഭിച്ച തന്‍റെ മകന് ചുംബനത്തിലൂടെ സ്ത്രീകള്‍ക്ക് രോഗശാന്തി നല്‍കാന്‍ കഴിവുണ്ടെന്ന് സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച ചൌഹാന്‍റെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.