LiveTV

Live

National

സാമ്പത്തിക വാഗ്ദാനം നല്‍കി ശിവസേനാ പ്രവര്‍ത്തകന്‍ കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശിവസേന പ്രതിനിധി കൂടിയായ നാംദിയോ ഭാഗതാണ് ദിഗോഡേ ഗ്രാമത്തിലുള്ള തന്റെ ഫാം ഹൌസില്‍ വച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്

 സാമ്പത്തിക വാഗ്ദാനം നല്‍കി ശിവസേനാ പ്രവര്‍ത്തകന്‍ കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞ് 19കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ ശിവസേനാ നേതാവ് പീഡിപ്പിച്ചു. നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശിവസേന പ്രതിനിധി കൂടിയായ നാംദിയോ ഭാഗതാണ് ദിഗോഡേ ഗ്രാമത്തിലുള്ള തന്റെ ഫാം ഹൌസില്‍ വച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

51 കാരനായ ഭാഗത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം കൂടിയാണ്. സാമ്പത്തിക സഹായിക്കമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഫാം ഹൌസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭാഗത് ഒളിവിലാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.