LiveTV

Live

National

തൂപ്പുകാരൻ മുറിവ് തുന്നുന്നു, കാഴ്ചക്കാരായി ഡോക്ടർമാർ; ഗുജറാത്ത് ആശുപത്രിയിൽ നിന്നുമുള്ള വീഡിയോ ഞെട്ടിക്കും

തൂപ്പുകാരൻ മുറിവ് തുന്നുന്നു, കാഴ്ചക്കാരായി ഡോക്ടർമാർ;  ഗുജറാത്ത്  ആശുപത്രിയിൽ നിന്നുമുള്ള  വീഡിയോ  ഞെട്ടിക്കും

ആശുപത്രിയിലെ തൂപ്പുകാരനായ മനുഷ്യൻ മുറിവ് തുന്നുന്നു, ചുറ്റിലും കാഴ്ചക്കാരായി ഡോക്ടർമാർ, ഗുജറാത്തിലെ ബാറുച്ച് സിവിൽ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഈ 'ഓപ്പറേഷൻ' നടന്നത്. രോഗിയായ ആളുടെ തലയിൽ സംഭവിച്ച പരിക്കാണ് തൂപ്പുകാരനായ ബ്രിജേഷ് സോളങ്കി തുന്നുന്നത്. രോഗിയുടെ തന്നെ ബന്ധുക്കളാണ് ഈ സംഭവം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിലിട്ടത്.

ക്ലാസ് നാല് തൊഴിലാളിയായ ബ്രിജേഷ് മുറിവ് തുന്നിയത് മെഡിക്കൽ നിയമങ്ങൾക്ക് എതിരാണെന്നും ഇതിന് കാരണക്കാരായ ചുമതലയുള്ള ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്നും ആശുപത്രിയുടെ റസിഡന്റ് മാനേജർ എസ്. ആർ പട്ടേൽ പിന്നീട് ഉറപ്പ് നൽകി.