LiveTV

Live

National

ജമ്മു കശ്‍മീരില്‍ ഏറ്റുമുട്ടല്‍; സൈനികന്‍ കൊല്ലപ്പെട്ടു

സി.ആര്‍.പി.എഫിലെ 92 ബാറ്റാലിയന്‍ സേനയും രാഷ്ട്രീയ റൈഫിള്‍ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. 

ജമ്മു കശ്‍മീരില്‍ ഏറ്റുമുട്ടല്‍; സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്‍മീരിലെ കുപ്‍വാര ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. കരല്‍ഗുണ്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. സി.ആര്‍.പി.എഫിലെ 92 ബാറ്റാലിയന്‍ സേനയും രാഷ്ട്രീയ റൈഫിള്‍ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. അതേസമയം, ബന്ദിപുര ജില്ലയിലെ ഹാജിനിലും തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്.